പാലാ ജനറൽ ആശുപത്രി പഴയ ഒ.പി. വിഭാഗം പെയിൻ്റ് ചെയ്യും, പൊട്ടിയ പൈപ്പുകൾ നീക്കും - ചെയർമാൻ

Avatar
സുനിൽ | 22-06-2022

715-1655871604-img-20220622-wa0009

പാലാ ജനറല്‍ ആശുപത്രിയുടെ പഴയ ഒ.പി. വിഭാഗം ശോച്യാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടിയത് വാസ്തവമാണെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.

ഇന്നലെ പാലാ ജനറല്‍ ആശുപത്രി വികസന സമിതി യോഗത്തിനുശേഷം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും പഴയ ഒ.പി. ബ്ലോക്കിന്റെ മുന്‍വശം സന്ദര്‍ശിച്ചു. ഇവിടെ കെട്ടിട നിരകളില്‍ ആല്‍ത്തൈകള്‍ വളര്‍ന്ന് നില്‍ക്കുന്നതും പായല്‍ പിടിച്ചതും ഇരുവരും നേരിട്ട് കണ്ടു. ഇവിടെ പൈപ്പ് ചോര്‍ന്ന് വെള്ളം ഒലിക്കുന്നതും നഗരസഭ അധികാരികളുടെ ശ്രദ്ധയില്‍പെട്ടു. എത്രയും വേഗം പഴയ ബഹുനില മന്ദിരം പെയിന്റ് ചെയ്യുമെന്നും അതോടൊപ്പം ഇവിടെ വളര്‍ന്നു നില്‍ക്കുന്ന കാട്ടുപള്ളകളും മറ്റും നീക്കം ചെയ്യുമെന്നും പൊട്ടിയ പൈപ്പുകള്‍ നന്നാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കെട്ടിടം പെയിന്റ് ചെയ്യുന്നതിന് പത്തുലക്ഷത്തില്‍ പരം രൂപയുടെ ഭരണാനുമതി കൊടുത്തിട്ടുണ്ടെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കഴിഞ്ഞ ദിവസം നടന്ന പാലാ നഗരസഭ യോഗത്തില്‍ നഗരസഭ പ്രദേശം ചീഞ്ഞു നാറുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ വാക്കുകള്‍ ഭരണപക്ഷത്തുനിന്ന് ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. എവിടെയാണ് ചീഞ്ഞുനാറുന്നതെന്ന് വിശദീകരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

പാലാ ജനറല്‍ ആശുപത്രിയുടെ പഴയ ഒ.പി. വിഭാഗത്തിലേക്ക് വന്നാല്‍ ഇത് നേരില്‍ കാണാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനിയുടെ മറുപടി. അങ്ങനെയെങ്കില്‍ ചൊവ്വാഴ്ച നടക്കുന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കാമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ ഉറപ്പും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ആശുപത്രി വികസന സമിതി യോഗത്തിന് ശേഷം നഗരസഭ അധികാരികള്‍ പഴയ ഒ.പി. ബ്ലോക്കിന്റെ മുന്‍വശം നേരില്‍ കാണാന്‍ എത്തിയത്. ആശുപത്രി വികസന സമതി അംഗങ്ങളായ ഷാര്‍ളി മാത്യു, പീറ്റര്‍ പന്തലാനി എന്നിവരും മുനിസിപ്പല്‍ അധികാരികള്‍ക്കൊപ്പം ഉണ്ടായിരുന്നു.


Also Read » ജനറൽ ആശുപത്രി പരിസരത്ത് മാലിന്യങ്ങൾ കുന്നു കൂടി; മഴക്കാലത്ത് മാലിന്യം ഒഴുകിയെത്തുന്നത് പാലാ നഗരത്തിലേക്ക്


Also Read » പാലാ ഗവൺമെന്റ് ജനറൽ ആശുപത്രി ഇനി കെ എം മാണി യുടെ പേരിൽ അറിയപ്പെടും; തീരുമാനം ഇന്നത്തെ മന്ത്രിസഭയുടേത്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0344 seconds.