തരിശുനിലത്തിൽ പൊന്നു വിളയിച്ച് കൊണ്ടാട്ടിൽ കൊയ്ത്തുത്സവം

Avatar
Jayachandran Palloth | 25-01-2021

267-1611568014-img-20210125-wa0019-copy-800x599

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സമത ജൈവകർഷക സമിതിയുടെയും രാമപുരം കൃഷിഭവന്റെയും നേതൃത്വത്തിൽ കൊണ്ടാട് പാടശേഖരത്തിൽപ്പെട്ട 5 ഏക്കറോളം തരിശു നിലത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു.
തരിശുനിലത്തിൽ പൊന്നു വിളയിച്ച പരിശ്രമത്തിന്റെ ഫലം കൊയ്ത്തുത്സവമായി കൊണ്ടാടിയപ്പോൾ അത് മനസിനെ കുളിരണിയിക്കുന്ന കാഴ്ചയായി മാറി.

വിളവെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം കർഷക സംഘം ജില്ല സെക്രട്ടറി കെ. എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

267-1611568017-img-20210125-wa0018-copy-800x599


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരത്തിന്റെ നാടൻപാട്ട് കലാകാരൻ ശ്രീ റ്റി.എൻ. രവീന്ദ്രനാഥിന്റെ കൊയ്ത്തുപാട്ടോടുകൂടി ആരംഭിച്ച ചടങ്ങിൽ ശ്രീ പി. എം. മാത്യു, ബൈജു ജോൺ പുതിയിടത്തു ചാലിൽ, ഡോ. സിന്ധു മോൾ ജേക്കബ്, ശ്രീമതി സ്മിതാ അലക്സ്, ഷൈനി സന്തോഷ്, ജോഷി ജോസഫ് തുടങ്ങിയ ജനപ്രതിനിധികളും ശ്രീമതി സലോമി തോമസ്, ശ്രീ ഹാപ്പി മാത്യു, ശ്രീമതി പ്രജിതാ പ്രകാശ് തുടങ്ങിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കർഷക സംഘ-തൊഴിലാളി യൂണിയൻ ഭാരവാഹികളും രാമപുരത്തെ രാഷ്ട്രീയ-സാമുഹ്യ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0019 seconds.