ആശങ്ക വേണ്ട; നാടിനെ ഇരുകൈയ്യും നീട്ടി സുരക്ഷിതത്വത്തിലേക്ക് വിളിച്ച് കുറിഞ്ഞി പള്ളി വികാരി

Avatar
Web Team | 21-10-2021

531-1634886154-fb-img-1634883637112-copy-1080x1080-copy-640x640

നാടെങ്ങും ഉരുൾപൊട്ടൽ ഭീഷണിയിലാകുമ്പോൾ ശങ്ക ഏതും കൂടാതെ ഉരുൾപൊട്ടൽ ഭീഷണിയിലുള്ളവരെ സുരക്ഷിതത്വത്തിലേക്ക് മാടി വിളിക്കുകയാണ് ഒരു വൈദികൻ. ഫാദർ ജോസഫ് കല്ലാച്ചേരിൽ എന്ന കുറിഞ്ഞി പള്ളി വികാരി തന്റെ ഇടവകയിലുള്ള ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ആരും ഏതു നിമിഷവും വിളിച്ചറിയിച്ചാൽ പള്ളിയുടെ പാരീഷ്ഹാൾ നിങ്ങൾക്കായി തുറന്നു തരാമെന്നാണ് ജനങ്ങളെ അറിയിച്ചിരിക്കുന്നത്.

രാത്രി- പകൽ ഭേദമന്യേ ഒരു ഫോൺ കോൾ മാത്രം മതി എന്നാണ് ഫാദർ ജോസഫ് പറഞ്ഞിരിക്കുന്നത്. ആശങ്കയിലായ ജനങ്ങൾക്ക്‌ ഒരു ആശ്വാസമായി മാറിയിരിക്കുകയാണ് ഈ തീരുമാനം.

ഫാദർ ജോസഫിന്റെ വാക്കുകളിലൂടെ :

ഏറ്റവും പ്രിയപ്പെട്ടവരേ,
കനത്തമഴ തുടരുന്ന ഈ സാഹചര്യത്തിൽ നിങ്ങളിലാർക്കെങ്കിലും സ്വന്തം വീടുകളിൽ കഴിയാൻ ഭീതിയുണ്ടെങ്കിൽ (പാതിരാത്രിയിലായാൽ പോലും) നിങ്ങൾ ഫോൺ വിളിച്ചറിയിച്ചാൽ കുറിഞ്ഞി പള്ളിയുടെ പാരീഷ് ഹാൾ ദുരിതാശ്വാസക്യാമ്പിനായി നൽകുന്നതാണ്. ജാതിമതഭേദമെന്യേ ആർക്കും അതിനായി പള്ളിയുമായി ബന്ധപ്പെടാവുന്നതാണ്. നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ...


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫാ.ജോസഫ് കല്ലാച്ചേരിൽ,
കുറിഞ്ഞി പള്ളി വികാരി
ഫോൺ - 9497377394, 8086561997, 8374530300

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന വൻ മലനിരയാണ് കോട്ടമല.
സമുദ്രനിരപ്പിൽ നിന്നും1500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയുടെ അടിവാരത്തായി നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വന്യജീവികളുടെ സങ്കേതമായ ഈ മലനിരകൾ അപൂർവ്വമായ സസ്യങ്ങളാലും സമൃദ്ധമാണ്. മലയുടെ പല ഭാഗങ്ങളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

531-1634886155-polish-20211022-115410174-copy-663x444

1989 സെപ്തംബർ 18 ന് ഈ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതാണ്. അന്ന് വീടുകളും കൃഷികളും വ്യാപകമായി നശിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് മുൻകരുതലെന്ന നിലയിൽ സമീപവാസികളെ പള്ളി പാരീഷ് ഹാളിലെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

തൊട്ടടുത്തുള്ള കുറിഞ്ഞി, കുമ്പൻ, നെടുമല എന്നീ മലനിരകളും സമാന ഭീഷണിയിലാണ്. കോട്ടമലയിലെ പാറമട ലോബി ഇപ്പോഴും സജീവമാണ്.


Also Read » രാമപുരത്തും ഇനി ഇരുപത് രൂപയ്ക്ക് ഊണ്; കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0128 seconds.