ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്രസിഡന്റായി നിർമ്മല ജിമ്മി

Avatar
Web Team | 30-12-2020

222-1609324164-img-20201230-wa0021-copy-540x304

കോട്ടയം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡന്റായി ശ്രീമതി നിര്‍മ്മല ജിമ്മി ( കേരള കോണ്‍ഗ്രസ് എം.) തിരഞ്ഞെടുക്കപ്പെട്ടു. സി.​പി.​എ​മ്മി​ലെ ടി.​എ​സ്. ശ​ര​ത്ത് വൈ​സ് പ്ര​സി​ഡ​ന്റാകും.

കഴിഞ്ഞ തവണ യു ഡി എഫ് ഭരിച്ച പഞ്ചായത്ത് ഇത്തവണ ഇടതുപക്ഷം പിടിച്ചെടുക്കുകയാണുണ്ടായത്. 22 അംഗങ്ങളിൽ നിര്‍മ്മലക്ക് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി രാധ വി നായര്‍ക്ക് 7 വോട്ടും ലഭിച്ചു. ജനപക്ഷം അംഗം വോട്ട് ചെയ്തില്ല.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2010-15 കാ​ല​യ​ള​വി​ല്‍ ഒ​രു ടേ​മി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന നി​ര്‍മ​ല, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റ വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റാ​ണ്.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം പ​ങ്കി​ടാ​നാ​ണ്​ എ​ല്‍.​ഡി.​എ​ഫി​ലെ ധാ​ര​ണ. ര​ണ്ടു​വ​ര്‍ഷം വീ​തം കേ​ര​ള കോ​ണ്‍ഗ്ര​സും സി.​പി.​എ​മ്മും ഒ​രു​വ​ര്‍ഷം സി.​പി.​ഐ​യു​ടെ പ്ര​തി​നി​ധി​യും പ്ര​സി​ഡ​ന്റ്-വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​നങ്ങൾ പ​ങ്കി​ടും. പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​നം ആ​ദ്യ ര​ണ്ടു വ​ര്‍ഷം കേ​ര​ള കോ​ണ്‍സ്രി​നും തു​ട​ര്‍ന്ന്​ ര​ണ്ടു​വ​ര്‍ഷം സി.​പി.​എ​മ്മി​നും അ​വ​സാ​ന വ​ര്‍ഷം സി.​പി.​ഐ​ക്കു​മാ​ണ്.
വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ആ​ദ്യ ര​ണ്ടു വ​ര്‍ഷം സി.​പി.​എം, തു​ട​ര്‍ന്നു​ള്ള ഒ​രു വ​ര്‍ഷം സി.​പി.​ഐ, അ​വ​സാ​ന ര​ണ്ടു​വ​ര്‍ഷം കേ​ര​ള കോ​ണ്‍ഗ്ര​സ് എ​ന്ന ക്രമത്തിൽ പങ്കിടാനാണ് ധാരണ.


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻ


Also Read » കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ദ്രുതഗതിയിൽ; ജില്ലയിൽ നാളെ (ജനുവരി 8) രാമപുരമുൾപ്പെടെ 63 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0126 seconds.