സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കുന്നതിന് സംസ്ഥാന സർക്കാരിന്റെ അപരാജിത ഈസ് ഓണ്‍ലൈന്‍ എന്ന സംവിധാനം നിലവിൽ വന്നു. നിലവിൽ
വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനമാണ് » അപരാജിത ഈസ് ഓണ്‍ലൈന്‍ എന്ന ഈ സംവിധാനം പ്രവർത്തിച്ചു വന്നിരുന്നത്.
ഇത്തരം പരാതികള്‍ ഉള്ളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. 9497 9969 92 എന്ന മൊബൈല്‍ നമ്പർ ഇന്ന് (ജൂണ്‍ 23) മുതല്‍ നിലവില്‍ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ട്രോള് റൂമിലും പരാതി നല്‍കാം. ഇതിനായി 9497 9009 99, 9497 9002 86 എന്നീ നമ്പറുകള്‍ ഉപയോഗിക്കാം.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആര് നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497 9999 55 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകള്‍ നല്കുന്ന പരാതികളിലും പ്രഥമ പരിഗണന നല്കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവികൾക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ടായി. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുന്നും വാങ്ങുന്നുമുണ്ട്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്തായി കണ്ട് സ്ത്രീധനത്തെയും ഗാര്‍ഹിക പീഡനത്തെയും കൈകാര്യം ചെയ്യണം. ഭയപ്പെടാതെ പരാതികളുമായി മുന്നോട്ടു വരിക. ഈ സാമൂഹ്യവിപത്തിനെതിരെ ശബ്ദമുയർന്നേ മതിയാവൂ..
Also Read » രാമപുരം പഞ്ചായത്ത് പദ്ധതിയുടെ തുക പാഴായിട്ടില്ല. എൽഡിഎഫ് നുണപ്രചരണം അവസാനിപ്പിക്കണം - UDF
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.