രാമപുരത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി താഴുന്നു; പഞ്ചായത്ത് കാറ്റഗറി 'എ' മേഖലയിൽ. ഈ ആഴ്ചയിലെ പുതിയ ഇളവുകൾ അറിയാം..

Avatar
Web Team | 23-06-2021

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളില്‍ വരുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച്ച അനുവദിച്ച ഇളവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ഒഴാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിച്ചുള്ള പുതിയ ക്രമീകരണങ്ങള്‍. ജൂൺ 30 ന് നടത്തുന്ന അവലോകനത്തിൽ പോസിറ്റിവിറ്റിയിൽ വരുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ കാറ്റഗറികൾ പുനർനിർണയിക്കും.

പോസിറ്റിവിറ്റി 8 ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 37 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. പോസിറ്റിവിറ്റി 8 നും 16 നും ഇടയിലുള്ള ബി കാറ്റഗറിയില്‍ 34 ഉം, 16 നും 24നും ഇടയിലുള്ള സി കാറ്റഗറിയില്‍ അഞ്ചും മേഖലകളുണ്ട്. ടി.പി.ആര്‍ 24നു മുകളില്‍ നില്‍ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് വാഴപ്പള്ളി പഞ്ചായത്ത് മാത്രമാണ്.

493-1624464699-img-20210426-wa0017-copy-780x586

കഴിഞ്ഞ ആഴ്ചയിലെ രാമപുരത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.05 ശതമാനമായി താഴ്ന്നു. നേരത്തെ ജൂൺ 11 മുതൽ 17 വരെയുള്ള ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.75 ശതമാനമായിരുന്നു. ഇതോടെ പഞ്ചായത്തിൽ പുതിയ ഇളവുകൾ അനുവദിക്കപ്പെട്ടു.

എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍

 • പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

 • ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.


  രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

  ARTICLE CONTINUES AFTER AD
  ..: ❥ Sponsor :..

 • ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കർശനമായി പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.

 • അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.

 • ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

 • ബാറുകളിലും ബിവറേജ് ഔട്ട്ലെറ്റുകളിലും പാഴ്സൽ സര്‍വീസ് മാത്രം അനുവദനീയമാണ്.

 • കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് / ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത-സായാഹ്ന സവാരികളും അനുവദനീയമാണ്.

 • ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി 9.30വരെ അനുവദിക്കും.

 • വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര ചെയ്യാം.

» ഉത്തരവിന്റെ പൂർണ്ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Also Read » രാമപുരം പഞ്ചായത്ത് പദ്ധതിയുടെ തുക പാഴായിട്ടില്ല. എൽഡിഎഫ് നുണപ്രചരണം അവസാനിപ്പിക്കണം - UDF


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0206 seconds.