ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് രാമപുരത്ത് പെട്രോൾ പമ്പിന് മുമ്പിൽ എൻ. സി. പി. ധർണ്ണ

Avatar
Web Team | 17-06-2021

472-1623929934-polish-20210617-135932005

അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൻ സി പി സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി എൻ സി പി രാമപുരം മണ്ഡലം കമ്മിറ്റി രാമപുരത്ത് പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. അടിക്കടി വർദ്ധിപ്പിച്ച ഇന്ധന വില പിൻവലിക്കുക, ഇന്ധന വില നിയന്ത്രണാധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മഹാമാരിമൂലം സാമ്പത്തികമായി നട്ടംതിരിയുന്ന ജനങ്ങളെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് എൻ എൽ സി ജില്ലാ സെക്രട്ടറി ജോണി കെ എ പറഞ്ഞു. പോലീസ് സ്റ്റേഷനു എതിർവശത്തെ HP പമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി ജോഷി ഏറത്ത് അദ്ധ്യക്ഷത വഹിച്ചു. പി കെ വിജയകുമാർ, മനോഹരൻ മുതുവല്ലൂർ, ബേബി കാഞ്ഞിരപ്പാറയിൽ തുടങ്ങിയവർ സംസാരിച്ചു.


Also Read » ഇന്ധനവില വർദ്ധനവിനെതിരെ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു


Also Read » കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരത്ത് ധർണ സംഘടിപ്പിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0123 seconds.