സഹിഷ്ണതയോടെ സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്നതാണ് ശ്രീരാമസന്ദേശം - കെ. സുരേഷ് കുറുപ്പ്

Avatar
Web Team | 23-03-2022

584-1648044585-img-20220323-192758

നാമല്ലൊവരും ഏക സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്നതാണ് ശ്രീരാമസ്വാമിയുടെ സന്ദേശമെന്ന് മുന്‍ എം.എല്‍.എ. കെ. സുരേഷ് കുറുപ്പ്. അസഹിഷ്ണുതയും അഴിമതിയും അക്രമവുമെല്ലാം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ശ്രീരാമസ്വാമിയുടെ സന്ദേശത്തിന് വളരെയധികം പ്രധാന്യമുണ്ടെന്നും സ്‌നേഹത്തിനും, സത്യത്തിനും, ധര്‍മ്മത്തിനും ഒരു കാലത്തും പ്രസക്തി നഷ്ടപ്പെടുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ (22-03-2022) വൈകിട്ട് 7 ന് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഓരോരുത്തരും അവനവന്റെ സുഖത്തിനുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെകൂടി സുഖത്തിനുവേണ്ടിയായിരിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത കവി ലീലാകൃഷ്ണന്‍ പറഞ്ഞു. സ്വാര്‍ത്ഥത വെടിഞ്ഞ് മറ്റുള്ളവരെ പരമാവധി സഹായിക്കുന്നതിലൂടെയാണ് ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുന്നതെന്നും സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ഐ.പി.എസ്. ഓഫീസര്‍ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ നാരായണന്‍ കാരനാട്ടുമന, ശ്രീ പ്രഭാകരന്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കവി ലീലാകൃഷ്ണന്റെ ഗുരുനാഥന്‍ ശ്രീ സുകുമാരന്‍ പെരുമ്പ്രായില്‍ യോഗത്തില്‍ സന്നിഹിതനായിരുന്നു.


Also Read » ഭരണ സമിതി അംഗങ്ങൾ പ്രതിപക്ഷ ഹത്യ വെടിയണം: ലാലിച്ചൻ ജോർജ്ജ്


Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0152 seconds.