രാമപുരം എസ് ബി ഐ ബ്രാഞ്ചിൽ ജനങ്ങളുടെ നീണ്ട ക്യൂ പതിവ് കാഴ്ച

Avatar
Web Team | 30-06-2021

504-1625045315-sbi

രാമപുരത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള ബാങ്കായ എസ്. ബി. ഐ. ശാഖയിൽ ജനങ്ങളുടെ നീണ്ട നിര പതിവ് കാഴ്ചയാവുന്നു. പൊതുജനങ്ങൾക്കായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആളുകൾ കൂട്ടമായി എത്തുന്നതാണ് തിരക്കിന് കാരണം. തിരക്ക് കണക്കിലെടുത്ത് ഉപഭോക്താകൾക്ക് വിശ്രമിക്കാനായി ബാങ്കിനു പിന്നിൽ ഇരിപ്പിടങ്ങൾ വരെ സജ്ജമാക്കിയിട്ടുണ്ട്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രായമായവർ വരെ ബാങ്കിനു മുന്നിൽ അവരുടെ ഊഴവും കാത്ത് അര മണിക്കൂറും ഒരു മണിക്കൂറും വരെ വെയിലത്ത് നില്ക്കുന്നത് തുടരുകയാണ്. കുരിശുപള്ളി കവലയിൽ സ്ഥാപിച്ചിരിക്കുന്ന CDM മെഷീൻ തകരാറിലായതും ബ്രാഞ്ചിലെ തിരക്ക് വർദ്ധിപ്പിക്കുന്നു. കാലങ്ങളായി ഈ മെഷീൻ തകരാറുകൾ പരിഹരിക്കുന്നില്ലായെന്ന പരാതി പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0019 seconds.