പ്രസിദ്ധീകരിച്ച 2022ലെ റബ്ബർ (പ്രമോഷനും വികസനവും) ബിൽ സംബന്ധിച്ച് 522 എതിർപ്പുകൾ /നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ തോമസ് ചാഴികാടൻ എംപി യുടെ ചോദ്യത്തിന് മറുപടി നൽകി.
നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട അവസാന തീയതി 9 ഏപ്രിൽ 2022 ആയിരിന്നു . കേരളത്തിലെ കൃഷി മന്ത്രി ഉൾപ്പെടെ തല്പരകക്ഷികൾ / പൊതുജനങ്ങൾ എന്നിവർ ബില്ലിന്റെ കരട് വ്യവസ്ഥകളിൽ522 ഭേദഗതികൾ നിർദ്ദേശിട്ടുണ്ട്.
2022ലെ റബ്ബർ (പ്രമോഷനും വികസനവും) ബില്ലിന്റെ നിർവചനങ്ങൾ, ലക്ഷ്യങ്ങൾ, ബോർഡിന്റെ ഭരണഘടന, കർത്തവ്യങ്ങൾ എന്നിവ സംബന്ധിച്ചും റബ്ബറിന് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില, മിനിമം താങ്ങുവില പ്രഖ്യാപനം, റബ്ബറിനെ കാർഷികോൽപ്പന്നമായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ, റബ്ബർ നിയമം 1947 റദ്ദാക്കരുതെന്നുള്ള അഭ്യർത്ഥന സംബന്ധിച്ചുമാണ് പ്രധാന നിർദ്ദേശങ്ങളെന്നും മന്ത്രി എം പിയെ അറിയിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.