കോട്ടയം:കൊല്ലത്ത് നീറ്റ് പരീക്ഷക്ക് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം ഒഴിപ്പിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതും, പരീക്ഷയിലെ അവരുടെ പ്രകടനത്തെ മോശമായി ബാധിക്കുന്നതുമായ ഇത്തരം പ്രാകൃത നടപടികളും അതിനെ പിന്താങ്ങുന്ന നിർദ്ദേശങ്ങളും അധികാരികൾ പിൻവലിക്കണംമെന്നും, ഇത്തരം നടപടികൾ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നും ആം ആദ്മി പാർട്ടി യൂത്ത് വിംഗ് ജില്ലാ കൺവീനർ അഡ്വ. പ്രകാശ് ടി. ആർ, ജില്ലാ ജോയിൻ കൺവീനർ അഡ്വ. റോണി നെടുമ്പള്ളിൽ, ജില്ലാ സെക്രട്ടറി അഭിലാഷ് ചെമ്പകശ്ശേരി എന്നിവർ ചൂണ്ടിക്കാട്ടി.
Also Read » പൊലീസിന്റെ വയർലെസ് സെറ്റ് നിലത്തെറിഞ്ഞുടച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.