വെച്ചൂച്ചിറ പഞ്ചായത്തിലെ പോതപ്പാറയിൽ നടത്തിയിരുന്ന അനധികൃത പാറ ഖനനം നിർത്തിച്ചു.അനധികൃത പാറ ഖനനം നടക്കുന്ന വിവരം നാട്ടുകാർ പരാതിയെ തുടർന്ന് അഡ്വ. പ്രമോദ് നാരായൺ എംഎഎംഎൽഎ യുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പരാതി നൽകുകയും ചെയ്തിരുന്നു.
വീട് പണിക്ക് സ്ഥലമൊരുക്കുന്നു എന്ന വ്യാജേനയാണ് വൻതോതിൽ ഇവിടെ നിന്ന് പാറ പൊട്ടിച്ച് അന്യ ജില്ലകളിലേക്ക് കടത്തിയിരിക്കുന്നത്. നേരത്തെ നാട്ടുകാർ നിർത്തി ഖനനം സർക്കാർ അനുമതിയോടെയാണ് എന്ന വ്യാജേന പുനരാരംഭിക്കുകയും വൻതോതിൽ കടത്തുകയും ചെയ്തു വരികയായിരുന്നു.
എംഎൽഎയുടെ നിർദ്ദേശപ്രകാരം ജിയോളജി അധികൃതർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയായിരുന്നു
Also Read » ഏവർക്കും Ramapuram info യുടെ ഓണാശംസകൾ......
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.