ക്ഷീരകർഷകർക്ക് ഉത്പാദനച്ചെലവ് അനുസരിച്ച് വരുമാനം ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം; തോമസ് ചാഴികാടൻ എം പി

Avatar
M R Raju Ramapuram | 17-07-2022

956-1658048280-img-20220717-131210

ഉഴവുർ കണ്ണോത്തുകുളം ക്ഷീരോത്പാദക സഹകരണ സംഘത്തിന് തോമസ് ചാഴികാടൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകകൊണ്ട് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ ശിലാസ്ഥാപനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

ഉഴവൂർ: ക്ഷീരകർഷകർ ക്ക് ഉത്പാദന ചെലവ് അനുസരിച്ച് വരുമാനം ലഭിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം. അതിനു വേണ്ട ഇടപെടൽ നടത്തുകയാണ് എന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. കൂടാതെ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും എം പി ആവശ്യപ്പെട്ടു. ഉഴവുർ കണ്ണോത്തുകുളം ക്ഷീരോത്പാദക സഹകരണ സംഘത്തിന് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകകൊണ്ട് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ചാഴികാടൻ എം പി. സമ്മേളനത്തിൽ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

956-1658048230-img-20220717-131242

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എൻ രാമചന്ദ്രൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ചു പി ബെന്നി, വി സി സിറിയക്ക്, ബിൻസി അനിൽ, മേരി സജി, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മോളി ലൂക്കോസ്, ഉഴവൂർ ബ്ലോക്ക് ഡി ഇ ഒ ലതീഷ്കുമാർ പി റ്റി, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് പി സി ജോസഫ്, സെക്രട്ടറി വിനീത് വി നായർ എന്നിവർ പ്രസംഗിച്ചു.


Also Read » പ്രതിസന്ധിയിലും തളരാതെ ക്ഷീരകർഷകൻ സണ്ണി നടയ്ക്കുപുറം


Also Read » അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണ്ടത് നാടിന്റെ ആവശ്യം : തോമസ് ചാഴികാടൻ എം.പി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / This page was generated in 0.2769 seconds.