പാലാ : കുടിയേറ്റ പ്രദേശമായ പാലക്കാട് ജില്ലയിലെ പാലക്കയത്തേക്ക് പാലാ ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിക്കും .
ഡിപ്പോയിലെ പുതിയ ഷോപ്പിംഗ് സെൻ്റർ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ആൻ്റ്ണി രാജു മുമ്പാകെ ജോസ്.കെ.മാണിയാണ് പാലക്കയത്തേക്ക് സർവ്വീസ് ആരംഭിക്കണമെന്ന് നിർദ്ദേശിച്ചത്. സർവ്വീസ് ആരംഭിക്കുമെന്ന് മന്ത്രി അന്ന് പൊതുയോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച്ച രാവിലെ സർവ്വീസ് ആരംഭിക്കും.
വെളുപ്പിന് 4.40 നാണ് സർവ്വീസ് തുടങ്ങുക. തൊടുപുഴ,തൃശൂർ, ചേലക്കര, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ വഴി പാലക്കയത്ത് എത്തും.ഈ സർവ്വീസ് കൂടി ആരംഭിക്കുന്നതോടെ വെളുപ്പിന് 3 മണി മുതൽ തൃശൂർ ഭാഗത്തേക്ക് 30 മിനിട്ട് 15 മിനിട്ട് ഇടവേളകളിൽ തുടർച്ചയായി സർവ്വീസുകൾ ലഭ്യമാണ്. പാലായിൽ നിന്നും തൊടുപുഴ വഴി വെളുപ്പിനുള്ള മലബാർ സർ വ്വീസ്കൂടിയാണ് ഇത്.
സമയക്രമം
4.40 ന് പാലായിൽ നിന്നും തൊടുപുഴ വഴി 8.15ന് തൃശൂരും 11.30 ന് പാലക്കയത്തും എത്തും.
തിരികെ 12.15ന് പുറപ്പെട്ട് 4 മണിക്ക് തൃശൂരും 6.45 ന് തൊടുപുഴയും 7.30 ന് പാലായിലും എത്തും.
പുതിയ സർവ്വീസ് ആരംഭിച്ച അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു
Pala departure 4.40 AM
Thodupuzha 5.30
Trisoor 8.15
Palakayam arrival 11.30Am
Palakayam Dep 12.15 noon
Trisoor 16.00
Thodupuzha 18.45
Pala 19.30
Also Read » അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളുമാണ്: ജോസ് കെ മാണി എം പി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.