തിരുവനന്തപുരം: പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായവർക്കു സർക്കാർ എയ്ഡഡ് മേഖലകളിൽ നാലു ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ചോദ്യോത്തരവേളയിൽ മാണി സി കാപ്പൻ എം എൽ എ യുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
21 വിഭാഗം പ്രത്യേക പരിഗണന അർഹിക്കുന്നവർ ഉണ്ട്. 18 വയസിനു മുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്നവർ പഠിക്കുന്ന സ്ഥാപനങ്ങളിൽ തൊഴിലധിഷ്ഠിത പരിശീലനം നൽകി വരുന്നുണ്ട്. എന്നാൽ അതിനനുസൃതമായ പ്ലേസ്മെൻ്റ് സെല്ലുകൾ പൂർണ്ണമായ തോതിൽ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായവർക്കു നൽകി വരുന്ന ഭക്ഷ്യധാന്യങ്ങൾ കേന്ദ്ര സർക്കാരിന്റെ വെൽഫെയർ സ്കീം വഴിയാണ് ലഭ്യമാകുന്നത്. കേന്ദ്ര സർക്കാർ സഹായമില്ലെങ്കിലും സംസ്ഥാന സർക്കാർ സഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read » കോളേജ് ടൂർ ബസിൽ 50 കുപ്പി ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.