തിരുവനന്തപുരം: പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവവത്തിൽ നഷ്ട പരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും അനുവദിച്ചു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആകെ 1.75 ലക്ഷം രൂപ നൽകിയുള്ള ഉത്തരവ് ആഭ്യന്തര വകുപ്പാണ് പുറപ്പെടുവിച്ചത്.
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥയില്‍ നിന്നും തുക ഈടാക്കി പരാതിക്കാര്‍ക്ക് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.
നഷ്ടപരിഹാരം പൊലീസുകാരിയിൽ നിന്ന് ഈടാക്കാനനുവദിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ മുമ്പ് അറിയിച്ചിരുന്നു
ഐ എസ് ആർ ഓയുടെ വലിയ വാഹനം വരുന്നത് കാണാൻ പോയ തോന്നയ്ക്കൽ സ്വദേശിയും മകളുമാണ് പിങ്ക് പൊലീസിന്റ ക്രൂരതക്കിരയായത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പൊലീസ് വാഹനത്തിൽ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെൺകുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്.
മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പൊതുജന മധ്യത്തിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ പൊലീസ് വാഹനത്തിൽ നിന്ന് തന്നെ മൊബൈൽ കണ്ടെത്തുകയായിരുന്നു.
മേലുദ്യോഗസ്ഥർ പലരും അന്വേഷണം നടത്തിയെങ്കിലും പോലീസ് ഉദ്ദ്യോഗസ്ഥയ്ക്ക് അനുകൂല നിലപാടാണ് അവർ സ്വീകരിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥക്കെതിരെ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടിയയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.