പൈക : ക്ഷീരകർഷകർക്ക് പാലിന് നൽകിയിരുന്നു സബ്സിഡി നാല് രൂപയിൽ നിന്നും മൂന്നു രൂപയായി വെട്ടി കുറച്ച നടപടി പുന പരിശോധിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി .
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മെമ്പർ രാജേഷ് വാളിപ്ലാക്കൽ ക്ഷീര വർദ്ധിനി പദ്ധതി പ്രകാരം മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുത്, ഇടമറ്റം എന്നീ ക്ഷീരസംഘങ്ങൾക്ക് അനുവദിച്ച റിവോൾവ് ഫണ്ട് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ് ക്ഷീര കർഷകരെന്നും അവർക്ക് മാന്യമായി ജീവിക്കുന്നക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്നും തോമസ്ചാഴികാടൻ എം.പി പറഞ്ഞു. ഉത്പാദന ചെലവിന് ആനുപാതികമായി വില കിട്ടുന്നില്ലെന്ന് ഇപ്പോൾ തന്നെ ക്ഷീരകർഷകർക്ക് പരാതിയുണ്ട് അപ്പോഴാണ് സബ്സിഡി വെട്ടിക്കുറച്ച നടപടി.
ഭരണങ്ങാനം ഡിവിഷനിൽ നാല് ക്ഷീര സംഘങ്ങൾക്കാണ് റിവോൾവി oഗ് ഫണ്ട് അനുവദിച്ചത്. പൂവരണിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റൂബി ജോസ് പഞ്ചായത്ത് പ്രസിഡൻറ് ജോയികുഴിപ്പാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ, ജോസ് ചെമ്പകശ്ശേരിൽ പഞ്ചായത്ത് മെമ്പർമാരായ ഷേർളി ബേബി, സാജോ പൂവത്താനി, സോജൻ തൊടുക , ബിന്ദു ശശികുമാർ , ലിൻസി മാർട്ടിൻ , വിഷ്ണു പി. വി ,കെ .പി ജോസഫ് , അഭിലാഷ് ടി തോമസ്, അനിൽ മത്തായി, ജോർജുകുട്ടി മാളിയേക്കൽ ,ജോസ് വട്ടോത്ത്, ബാബു കിഴക്കേടം, സണ്ണി വെട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.