നിയന്ത്രണം വിട്ട മിനിലോറി പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; അപകടം മണ്ണയ്ക്കനാട് വളകുഴി ജംഗ്ഷനു സമീപം

Avatar
M R Raju Ramapuram | 12-07-2022

925-1657638675-img-20220712-wa0063

പാലാ കോഴ റോഡില്‍ മണ്ണയ്ക്കനാട് വളകുഴി ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ മിനിലോറി.

പാലാ: പാലാ കോഴ റോഡില്‍ നിയന്ത്രണം വിട്ട മിനിലോറി പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്. മണ്ണയ്ക്കനാട് വളകുഴി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്.
എരുമേലിയില്‍ നിന്നും ഇറച്ചിക്കോഴികളുമായി കുമാരനല്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം മൂന്നുപേരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിയന്ത്രണം വിട്ട ലോറി തിങ്കളാഴ്ച രാവിലെ 7 മണിയ്ക്കായിരുന്നു അപകടം ഉണ്ടായത്. റോഡരികിലെ പോസ്റ്റിലിടിച്ചശേഷമാണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. സംഭവസ്ഥലത്തെത്തിയ മരങ്ങാട്ടുപിള്ളി പോലീസ് പരിക്കേറ്റവരെ പോലീസ് വാഹനത്തിൽതന്നെ ആശുപതിയിലെത്തിച്ചു.

അപകട വളവുകളേറെയുള്ള പാലാ കോഴ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസവും മണ്ണയ്ക്കനാട് ജംഗ്ഷനു സമീപം കോഴികളെ കയറ്റിവന്ന ലോറി അപകടത്തില്‍ പെട്ടിരുന്നു.


Also Read » പാലാ പാരലൽ റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം


Also Read » കിഴതിരിയിലും സമീപ പ്രദേശങ്ങളിലും വ്യാജമദ്യ വില്പ്പന - മദ്യപാന സംഘങ്ങളുടെ അഴിഞ്ഞാട്ടം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2552 seconds.