പാലാ: മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ അന്തർദേശീയ വനിതാ കായിക താരത്തെ അസഭ്യം വിളിച്ച് അപമാനിച്ചതായി പരാതി. പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യു, ഭാര്യ നീനാ പിന്റോ എന്നിവർക്കാണ് സ്‌റ്റേഡിയത്തിൽ നടക്കാനെത്തിയവരിൽ നിന്ന് അസഭ്യവും അപമാനപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും കേൾക്കേണ്ടി വന്നത്.
സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിൽ തിങ്കളാഴ്ച്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. സിന്തറ്റിക് ട്രാക്കിൽ 6, 7, 8 ട്രാക്കുകളാണ് നടപ്പുകാർക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകൾ പരിശീലന താരങ്ങൾക്കായി അനുവദിച്ചിരിക്കുന്നതാണ്. ട്രാക്ക് മാറി നടക്കുകയായിരുന്ന രണ്ട് ആളുകളോട് പരിശീലനം നടത്തുകയായിരുന്ന നീനാ ആവശ്യമായ ട്രാക്ക് ഒഴിവാക്കി നടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതരായ നടപ്പുകാർ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം കളിയാക്കുകയും ചെയ്തെന്നാണ് നീന പറയുന്നത്.
സംഭവമറിഞ്ഞതോടെ
നിരവധി കായിക താരങ്ങളും നഗരസഭാ കൗൺസിലർമാരും സ്റ്റേഡിയത്തിലേക്ക് എത്തി. വിവരമറിഞ്ഞെത്തിയ പോലീസ് അടുത്ത ദിവസം പരാതി നൽകിയാൽ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ് മടങ്ങിയെന്നും വനിതാ കായിക താരം പരാതിപ്പെടുന്നു. തുടർന്ന് സ്റ്റേഡിയം വിട്ടുപോകാതെ നീനയും പിന്റോയും പ്രതിഷേധിച്ചതോടെ പാലാ സി ഐ കെ പി ടോംസൺൻ്റെ നേതൃത്വത്തിൽ പോലീസെത്തി സ്‌റ്റേഡിയത്തിൽ നിന്ന് തന്നെ പരാതി എഴുതി വാങ്ങി.
ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപ് വെള്ളി മെഡൽ ജേതാവാണ് നീന. പിന്റോ മാത്യൂ 110 ഹർഡിൽസിൽ ദേശീയ താരവുമാണ്. ഇരുവരും കോട്ടയം റെയിൽവേയിൽ ടി ടിമാരാണ്.
Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം
Also Read » അടിപിടിക്കിടെ ഓട്ടോ കത്തിക്കുമെന്ന് ഭീഷണി, ശേഷം ഓട്ടോ മാറി കത്തിച്ചു; സംഭവം ആലപ്പുഴയിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.