പാലാ: പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവർത്തനം വളരെ മഹത്തരമാണെന്ന് പാലാ എ എസ് പി നിധിൻരാജ് പി. ഐ പി എസ് പറഞ്ഞു. മറ്റു സംഘടനകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ഇവർ നടത്തുന്നതെന്നും കൂടുതൽ ആളുകൾ രക്തദാന രംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി എ എസ് പിയായി സ്ഥലം മാറിപ്പോകുന്ന നിധിൻരാജ് പി. ഐ പി എസിന് പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നല്കിയ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പ്രെഫ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, ഷാജി തകടിയേൽ, രാജേഷ് കുര്യനാട്, ജോമി സന്ധ്യാ, പ്രിൻസ് ബാബു എന്നിവർ പ്രസംഗിച്ചു. പാലാ ബ്ലഡ് ഫോറത്തിന്റെ ഉപഹാരം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം എ എസ് പി നിധിൻ രാജ് പി. ഐ പി എസ് ന് നൽകി.
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.