രാമപുരം: രാമപൂരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് ജോഷി ജോസഫും രാജിവെച്ചു. ഇരുവരും യു ഡി എഫ് മുൻ ധാരണ പ്രകാരമാണ് രാജി വെച്ചത്. എട്ടംഗ ഭരണ സമിതിയിൽ ആറംഗങ്ങളുള്ള കോൺഗ്രസ്സിലെ സീനിയർ അംഗമായിരുന്നു ഷൈനി സന്തോഷ്. ജി വി വാർഡിൽ നിന്നുമാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണ സമിതിയിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം അംഗമാണ് ജോഷി
ജോസഫ്. കഴതിരി വാർഡിൽ നിന്നുമാണ് ജോഷി തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഇന്ന് പകൽ 11.30 ഓടെ പഞ്ചായത്ത് സെക്രട്ടറിയായ മാർട്ടിൻ ജോർജ്ജിന് രാജിക്കത്ത് നൽക്കുകയായിരുന്നു. ധാരണ പ്രകാരം ഇനി മുല്ലമറ്റം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് ജോസഫ് വിഭാഗത്തിലെ ലിസമ്മ മത്തച്ചനാണ് ഇനി പ്രസിഡന്റ് പദം അലങ്കരിക്കുവാൻ പോകുന്നത്.
വൈസ് പ്രസിഡന്റാവുന്നത് ഗാന്ധിപുരം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസ് അംഗം കെ കെ ശാന്താറാമാണ്. പതിനെട്ട് വാർഡുള്ള രാമപുരം പഞ്ചായത്തിൽ എട്ട് യു ഡി എഫ് അംഗങ്ങളും ഏഴ് എൽ ഡി എഫ് അംഗങ്ങളും മൂന്ന് ബി ജെ പി അംഗങ്ങളുമാണുള്ളത്. ഇനി ഇലക്ഷൻ കമ്മീഷന്റെ തീരുമാനം വന്നതിനുശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.
Also Read » രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെതിരെ വാർഡ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.