കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു; അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ ഉദ്ഘാടനം നിർവ്വഹിച്ചു.

Avatar
M R Raju Ramapuram | 11-07-2022

903-1657526685-img-20220711-122815

കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ ഉത്ഘടനം ചെയ്യുന്നു.

കൊല്ലം: കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ ഉത്ഘടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ബി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി എസ്സ് ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി മോഹൻ പൂവറ്റൂർ, അനിൽ കുളക്കട, കെ ജയൻ, ഷാനവാസ്‌, തുടങ്ങിയവർ സംസാരിച്ചു.   

സ്വാഗത സംഘം രക്ഷാധികാരികളായി ജെ ചിഞ്ചുറാണി ( ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ), എൻ കെ പ്രേമചന്ദ്രൻ എം പി, കെ ശിവദാസൻ (ബിജെപി), വി ഒ സാജൻ (കോൺഗ്രസ്), ഹരി വി നായർ (സിപിഐ), സന്തോഷ് (സിപിഎം) എന്നിവരെ തെരഞ്ഞെടുത്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചെയർമാനായി ബി സുരേന്ദ്രൻ (മാതൃഭൂമി), ജനറൽ കൺവീനർ വി എസ് ഉണ്ണികൃഷ്ണൻ ചടയമംഗലം, വൈസ് ചെയർമാൻ ഗോപകുമാർ (മലയാള മനോരമ, കടയ്ക്കൽ) എന്നിവരേയും,

കൺവീനർമാരായി  മോഹനൻ പൂവറ്റൂർ ( മംഗളം ), അനിൽ കുളക്കട (മാതൃഭൂമി പുത്തൂർ), ജയൻ (ദേശാഭിമാനി), ഷാനവാസ് (ഏഷ്യാനെറ്റ്), ബിനു അഞ്ചൽ (ജനം ടിവി), സെൽവകുമാർ (കേരളകൗമുദി), ബിനു കടക്കൽ (മലയാള മനോരമ ചാനൽ), സത്യൻ (മാതൃഭൂമി അഞ്ചൽ),
മൊയ്തു (അഞ്ചൽ), സജി (ചാത്തന്നൂർ), അനിൽകുമാർ (നെല്ലിപ്പറമ്പ്), സുകേശൻ (കൊല്ലം), ബാലചന്ദ്രൻ ഓയൂർ (മനോരമ), ഹിലാൽ ആയുർ (മാധ്യമം), ഷൈജു ആയുർ (മനോരമ), സനോജ് തെന്മല (മനോരമ), സജിത എസ് (മണിയാർ), രാജേഷ് (ആയുർ), പ്രഭാകരൻ പിള്ള, സഹീർ മജീദ്, പ്രഭാകരൻ, ജയൻ (മംഗളം), നൗഫൽ, ജോയ് പാസ്റ്റർ (പുനലൂർ), ഫൈസൽ, (നിലമേൽ) എന്നിവരേയും തെരഞ്ഞെടുത്തു.

കൂടാതെ  ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി പ്രോഗ്രാം കമ്മിറ്റി, ഫിനാൻഷ്യൽ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി തുടങ്ങിയ കമ്മറ്റികളും രൂപീകരിച്ചു,


Also Read » പാലാ ഐഎംഎ യ്ക്ക് പുതിയ മന്ദിരം; 26 ന് വൈകിട്ട് 6.30 ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നുഹു ഉദ്ഘാടനം ചെയ്യും.


Also Read » സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 10 മുതൽ പാലായിൽ; സ്വാഗത സംഘം രൂപീകരിച്ചു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.2587 seconds.