പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ച് മുൻനിർത്തി പ്രതിപക്ഷ മുതലെടുപ്പ്: ആന്റോ പടിഞ്ഞാറേക്കര

Avatar
M R Raju Ramapuram | 09-07-2022

877-1657339669-img-20220610-213429

പാലാ: ജലസ്രോതസ് മലിനപ്പെടുത്തുന്നു എന്ന വീട്ടമ്മയുടെ പരാതി ഉയർത്തിപ്പിടിച്ച് ഇരയെ മുന്നിൽ നിർത്തി നഗരസഭാ സെക്രട്ടറി ഓഫീസ് ഉപരോധവുമായി എത്തിയ പ്രതിപക്ഷ കൗൺസിലർമാർക്ക് സെക്രട്ടറിയോട് പറയാൻ ഒരേ ഒരു അപേക്ഷ "ഈ സമരം പെട്ടെന്ന് അവസാനിപ്പിക്കുവാൻ ഒന്നു വേഗം പോലീസിനെ വിളിക്കൂ" ഞങ്ങൾക്ക് മറ്റ് പരിപാടികളുണ്ട്.

പ്രതിപക്ഷ ആവശ്യം നഗരസഭാ സെക്രട്ടറി അനുസരിച്ചു. പോലീസിനെ ഉടൻ വിളിച്ചു വരുത്തി. ഉപരോധവും പിൻവലിച്ച് കളം കാലിയാക്കി പ്രതിപക്ഷം. കേട്ടുകേൾവി ഇല്ലാത്ത സമരമുറകളാണ് ചില കൗൺസിലർമാർ നടത്തുന്നതെന്ന് ചെയർമാൻ പറഞ്ഞു. ആരോ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചള്ള സ്പോൺസേർഡ് സമരമാണ് ഓരോ തവണയും മാധ്യമ ശ്രദ്ധയ്ക്കായി നടത്തുന്നതെന്ന് ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ആരോപിച്ചു.

വസ്തുതകൾ പരാതിക്കാരിയോട് പറഞ്ഞ് മനസ്സിലാക്കുന്നതിനു പകരം കോടതി സ്റ്റേയിൽ നിൽക്കുന്ന വിഷയത്തിൽ പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തി വരുന്നത്. യാഥാർത്ഥ്യം അറിയാവുന്ന പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി വീട്ടമ്മയെ തന്ത്രപൂർവ്വം കബളിപ്പിക്കുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഞൊണ്ടിമാക്കൽ കവലയിലെ തട്ടുകട വിഷയത്തിൽ നഗരസഭ എന്നും പരാതിക്കാരിയായ വീട്ടമ്മയുടെ പക്ഷത്താണെന്നും എന്നാൽ കോടതി വിധി ലംഘിച്ച് നടപടി സ്വീകരിക്കാൻ നിയമ തടസ്സം ഉള്ളതിനാൽ എത്ര സമരം നടത്തിയാലും പ്രശ്നത്തിന് പരിഹാരം കാണുവാൻ ആർക്കും സാധിക്കില്ലായെന്നും ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര പറഞ്ഞു. ഇതിൻ്റെ മുഴുവൻ വസ്തുതകളും വീട്ടമ്മയ്ക്കും പ്രതിപക്ഷത്തിനും അറിയാവുന്നതാണ്.

വിവാദമായ തട്ടുകടയ്ക്കെതിരെ പരാതി ഉണ്ടായപ്പോൾ തന്നെ നഗരസഭ തട്ടുകട അടച്ച് പൂട്ടുന്നതിനുള്ള മെമ്മോ നൽകിയിരുന്നതാണ്. എന്നാൽ ആ മെമ്മോയ്‌ക്കെതിരെ ബഹു. തിരുവനന്തപുരം ട്രൈബൂണൽ കോടതി നൽകിയ സ്റ്റേ ഇപ്പോഴും നിലനിൽക്കുകയാണ്.

മുനിസിപ്പാലിറ്റിയുടെയും കോടതിയുടെയും അധികാരങ്ങളെ കുറിച്ച് കൃത്യമായി അറിയാവുന്ന പ്രതിപക്ഷത്തെ നയിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ നാടക ധർണ്ണയിൽ പങ്കെടുത്തത് വിചിത്രമാണ്. എന്നാൽ കാര്യപ്രസക്തമായ വിഷയങ്ങൾ ഇല്ലാത്തതിനാൽ ഉണ്ടാക്കി എടുത്ത ഒരവസരം ഏറ്റെടുത്ത് രാഷ്ട്രിയ മുതലെടുപ്പ് നടത്തുന പ്രതിപഷത്തിന്റെ റോൾ ചോദ്യം ചെയ്യുന്നില്ല.

എന്നാൽ വീട്ടമ്മയോട് ആത്മാർത്ഥയുണ്ടായിരുന്നെങ്കിൽ കേസിന്റെ സ്‌റ്റേ മാറ്റാൻ നഗരസഭ സ്വികരിച്ച് വരുന്ന നടപടികൾക്ക് പിന്തുണ നൽകുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നതെന്നും ചെയർമാൻ പറഞ്ഞു. നഗരസഭ മുൻ നിശ്ചയിച്ചതുപോലെ തന്നെ സ്റ്റേ നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെയർമാൻ പറഞ്ഞു.


Also Read » സമാന്തര റോഡ് അടച്ചതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്; അവധി ദിവസമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തണം: നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ; ആഘോഷങ്ങൾ നവംബർ 21 മുതൽ 25 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റോ പടിഞ്ഞാറേക്കരComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2331 seconds.