കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള എം. എൽ. എ മോൻസ് ജോസഫിന്റെ അവഗണന്ന അവസാനിപ്പിക്കണം : എൽ. ഡി. എഫ്

Avatar
Web Team | 06-07-2022

849-1657118438-img-20220706-wa0000

കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിനോട് കടുത്തുരുത്തി MLA മോൺസ് ജോസഫിന്നുള്ളത് ചിറ്റമ്മ നയമാണന്ന് LDF നേതാക്കൾ . കുറ്റകരമായ അനാസ്ഥയും വഞ്ചനാപരമായ അവഗണനയുമാണ് സമസ്ഥ മേഖലകളിലും MLA പഞ്ചായത്തിനോട് കാണിക്കുന്നത്.

നിയോജകമണ്ഡലത്തിലെ ഏറ്റവും മോശം PWD റോഡുകൾ കടപ്ലമറ്റം പഞ്ചായത്തിലാണ്. എന്നേ ഹൈവേ ആകേണ്ട കെ ആർ നാരായണൻ റോഡ്,തകർന്നുകിടക്കുന്ന കുമ്മണ്ണൂർ - വെമ്പള്ളി റോഡ്,കടപ്ലാമറ്റം ആണ്ടൂർ ലിങ്ക് റോഡ് എന്നിവ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും തകർന്നു കിടക്കുന്നു .പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും തകർന്ന സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങൾ കഴിഞ്ഞു. ഇരു മുന്നണിയിലുമായി വർഷങ്ങൾ പ്രദേശത്തിന്റെ ആയിരുന്നിട്ടും എന്ത് വികസന പ്രവർത്തനങ്ങളാണ് കടപ്ലാമറ്റം പഞ്ചായത്തിൽ കൊണ്ടുവന്നത് എന്ന് വിശദീകരിക്കുവാൻ MLA തയ്യാറാവണം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇടതുപക്ഷ ഗവർമെന്റ് കേരളത്തിൽ ആകമാനം നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ കടുത്തുരുത്തിയിലും എത്തുന്ന തന്റെ നേട്ടമായി എടുത്തു അതിൻറെ ക്രഡിറ്റ് എടുക്കുവാനും മാത്രമാണ് എംഎൽഎ യ്ക്ക് താൽപ്പര്യമെന്ന് എൽഡിഎഫ് നേതൃയോഗം കുറ്റപ്പെടുത്തി.

കടുത്തുരുത്തി MLA മോൻസ് ജോസഫ് കടപ്ലാമറ്റം പഞ്ചായത്തിനോട് നടത്തുന്ന അവഗണനയിക്കെതിരെയും പഞ്ചായത്തിലെ റോഡുകളുടെ ശോച്യനാവസ്ഥ പരിഹരിക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് LDF കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റത്ത് പ്രതിഷേധ സായാഹ്‌ന ധർണ്ണ നടത്തി. ധരണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു.

CPI(M) ജില്ലാ കമ്മിറ്റി അംഗം PV സുനിൽ മുഖ്യ പ്രഭാഷണം നടത്തി. LDF നേതാക്കളായ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് T കീപ്പുറം , CPIM പാലാ എരിയാ സെക്രട്ടറി PM ജോസഫ് , തോമസ് പുളുക്കിയിൽ , കാണക്കാരി അരവിന്ദാക്ഷൻ, ജോയി കല്ലുപുര, ജോസഫ് സൈമൺ, ബേബി വർക്കി, PR മനോജ്, ബാബു എബ്രാഹം, സജി സഭക്കാട്ടിൽ, ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു


Also Read » കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ത്രേസ്യാമ്മ സെബാസ്റ്റ്യൻ പട്ടക്കുന്നേൽ വിജയിച്ചു.


Also Read » കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചനം രേഖപെടുത്തിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2490 seconds.