ലോക ലഹരി വിരുദ്ധ ദിനം; രാമപുരത്ത് ലഹരി വിരുദ്ധ വാരാചരണ സമാപനം സംഘടിപ്പിച്ചു

Avatar
M R Raju Ramapuram | 05-07-2022

829-1657009440-img-20220705-135130

രാമപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ വാരാചരണ സമാപനം രാമപുരം പോലീസ് എസ്എച്ച്ഒ എൻ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

രാമപുരം: ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി രാമപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരാചരണ സമാപനം രാമപുരത്ത് നടന്നു. രാമപുരം ഏറത്ത് മറീന
നാ മാൾ അങ്കണത്തിൽ നടന്ന സമ്മേളനം രാമപുരം എസ്എച്ച്ഒ കെ എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ മനോജ് സി ജോർജ്ജ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ജനമൈത്രി പോലീസ് സി ആർ ഒ രാജപ്പൻ കെ സി, രാമപുരം മാർ ആഗസ്തീനോസ് കോളേജ് അധ്യാപകൻ സിജു തോമസ്, ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജ് അധ്യാപിക ഷീന ഭാസ്കർ എന്നിവർ സംസാരിച്ചു.

829-1657012367-dance

ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കൊളേജ് വിദ്യാർഥി - വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്

സമ്മേളനത്തിൽ ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കൊളേജ് വിദ്യാർഥി - വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു. രാമപുരം ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ സ്റ്റീഫൻ, പ്രശാന്ത് കുമാർ, ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജ് പി ആർ ഒ ഷാജി ആറ്റുപുറം, വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് പ്രസിഡൻ്റ് സജിമോൻ മിറ്റത്താനി, രാമപുരത്തെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ, കുടുംബശ്രീ അംഗങ്ങൾ, ജന സമിതി അംഗങ്ങൾ, ഓട്ടോ - ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ലഹരി വിരുദ്ധ ദിനവും "സമന്വയ 2022" കോളേജ് മേക്കിംഗ് മത്സരവും സംഘടിപ്പിച്ചു


Also Read » ലോക മണ്ണ് ദിനം സർക്കാർ ആഘോഷമാക്കി മാറ്റുമ്പോഴും മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ഭൂമിയ്ക്ക് ചരമഗീതം തന്നെയോ?



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2554 seconds.