സി പി ഐ പാലാ മണ്ഡലം . സമ്മേളനം വലവൂരിൽ തുടക്കമായി; നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും

Avatar
M R Raju Ramapuram | 02-07-2022

801-1656788657-cpi-pala

സി പി ഐ മണ്ഡലം സമ്മേളനത്തിന് തുടക്കം കുറിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് എസ് ശിവദാസൻ പിള്ള പതാക ഉയർത്തുന്നു.

പാലാ : ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള സി പി ഐ പാലാ മണ്ഡലം സമ്മേളനം പാർട്ടിയുടെ മുതിർന്ന നേതാവ് എസ് ശിവദാസൻ പിള്ള പതാക ഉയർത്തിയതോടെ വലവൂരിൽ തുടക്കമായി. ജൂലൈ 3 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പാലാ തെക്കേക്കരയിൽ എ ഒ ഡേവിഡ്, പി എസ് പരമേശ്വരൻ നായർ, അഡ്വ വി റ്റി തോമസ് എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും സിബി ജോസഫിന്റെ നേതൃത്വത്തിലും, ബാനർ ഇടമറ്റത്ത് എ ജി ഗോവിന്ദൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ബിജു റ്റി ബിയുടെ നേതൃത്വത്തിലും, സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാക പ്രവിത്താനത്ത് പി എ രാമകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ടോമി മാത്യുവിന്റെ നേതൃത്വത്തിലും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൂന്നു ജാഥകളും ഇടനാട്ടിൽ എത്തിച്ചേരുമ്പോൾ എൻ കരുണാകാരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരവും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ചു.

അഡ്വ. തോമസ് വി റ്റി, പി കെ ഷാജകുമാർ, അഡ്വ. പയസ് രാമപുരം, കെ എസ് മാധവൻ എന്നിവർ ജാഥകൾ ഉദ്ഘാടനം ചെയ്തു. എൻ സുരേന്ദ്രൻ, എം കെ ഭാസ്കരൻ എന്നിവർ പാതകയും, പി കെ പാറുക്കുട്ടിയമ്മ ബാനറും, എൻ എസ് സന്തോഷ്‌കുമാർ കൊടിമരവും സമ്മേളന നഗറിൽ ഏറ്റുവാങ്ങി.
തുടർന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് എസ് ശിവദാസൻ പിള്ള പതാക ഉയർത്തി.


Also Read » പാലാ ഐഎംഎ യ്ക്ക് പുതിയ മന്ദിരം; 26 ന് വൈകിട്ട് 6.30 ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നുഹു ഉദ്ഘാടനം ചെയ്യും.


Also Read » ളാലം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം റവന്യൂ വകുപ്പു മന്ത്രി കെ രാജൻ 18 ന് ഉദ്ഘാടനം ചെയ്യും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.2281 seconds.