രാമപുരത്തെ നാട്ടുച്ചന്തയും ബസ് സ്റ്റാന്റും പ്രവർത്തനം ആരംഭിക്കണം

Avatar
വിശ്വൻ രാമപുരം | 02-07-2022

797-1656779657-chanda

രാമപുരത്ത് ഉപയോഗശൂന്യമായി കാടുപിടിച്ച് തകര്‍ന്ന് കിടക്കുന്ന മാര്‍ക്കറ്റ്

രാമപുരം: തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പതിറ്റാണ്ടുകളായി രാമപുരത്ത് സജീവമായിരുന്ന നാട്ടുച്ചന്ത തിരികെ കൊണ്ടുവരണമെന്നും, കോടികള്‍ മുടക്കി നിര്‍മ്മിച്ച ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നുള്ള ആവശ്യങ്ങള്‍ ശക്തമാകുന്നു.

രാമപുരത്തെ നാട്ടുചന്തയില്‍ നിരവധി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റ് പോവുകയും കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട വേതനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങളായിട്ട് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കാതിരിക്കുക മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിഷം കലര്‍ന്ന ഭക്ഷണസാധങ്ങള്‍ കൂടുതലായും ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതായും വരുന്നു. ഇടനിലക്കാരുടെ ചൂഷണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് രാമപുരത്തെ കര്‍ഷകര്‍.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

797-1656779608-chanda2

1980 ല്‍ 20 ഷട്ടറോടുകൂടി മാര്‍ക്കറ്റിനെ ആധുനീകമായ രീതിയില്‍ പുതുക്കി പണിതിരുന്നു. എന്നാല്‍ ഇന്ന് ഈ മാര്‍ക്കറ്റ് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണ്. കെട്ടിടങ്ങള്‍ പലതും കാടുകയറിയ അവസ്ഥയിലാണുള്ളത്. രാമപുരം ടൗണിന്റെ വികസനം ലക്ഷ്യമിട്ട് കോടികള്‍ മുടക്കി നിര്‍മ്മിച്ച ബസ് സ്റ്റാന്റും ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് രാമപുരത്തുള്ളത്. ബസ് നിര്‍ത്തിയിടുന്നതുമൂലം ടൗണില്‍ പലപ്പോഴും വലിയ ഗതാഗത കുരുക്ക് ഉണ്ടാകാറുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയാണെങ്കില്‍ ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രക്കുവാന്‍ മാത്രമല്ല യാത്രക്കാര്‍ക്ക് സുഗമമായി ബസില്‍ കയറി സഞ്ചരിക്കുവാനും കഴിയും.


Also Read » ആരോഗ്യമേഖലയിൽ ജനറൽ ആശുപത്രികളിലും വൃക്കരോഗ ചികിത്സാ വിഭാഗം ആരംഭിക്കണം ജോസ് കെ മാണി എം പി


Also Read » ജോസ് കെ മാണിയുടെ ഇടപെടൽ മെഡിസിറ്റി ബസ് പുനരാരംഭിച്ചു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2310 seconds.