സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം നടത്തി

Avatar
M R Raju Ramapuram | 02-07-2022

794-1656751644-img-20220702-wa0005

രാമപുരം ഗ്രാമപഞ്ചായത്ത് ഗവ. ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പുകളുടെ ഔപചാരികമായ ഉദ്ഘാടനം വെളളിലാപ്പിള്ളി കോളനി അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവ്വഹിക്കുന്നു.

രാമപുരം: ഗ്രാമപഞ്ചായത്ത് ഗവ. ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പുകളുടെ ഔപചാരികമായ ഉദ്ഘാടനം വെളളിലാപ്പിള്ളി കോളനി അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഗാന്ധിപുരം വാർഡ് മെമ്പർ കെ കെ ശാന്താറാം, എച്ച് എം സി അംഗം ജോഷി ഏറത്ത്, സന്തോഷ് കിഴക്കേക്കര എന്നിവർ സംസാരിച്ചു. മെഡിക്കൽ ആഫീസർ ഡോ. ഹേമേഷ് പി ജോഷി സ്വാഗതവും, അംഗൻവാടി ടീച്ചർ ജയചിത്ര നന്ദിയും പറഞ്ഞു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിതാ അലക്സ്, എച്ച്‌ എം സി അംഗം പ്രകാശൻ എന്നിവർ ക്യാമ്പിലെത്തി പ്രവർത്തനങ്ങളിൽ പങ്കാളികളായി.

മെഡിക്കൽ ക്യാമ്പിൽ അറുപതോളം ആളുകൾ എങ്കെടുത്തു. പരിശോധന നടത്തി മരുന്നുകളും അവർക്ക് നൽകി. ജൂലൈ 2 ന് രാമപുരം പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലും 5 ന് അമനകര ഭരതസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിലും 7 ന് കൂടപ്പുലം ഗവ. എൽ പി സ്കൂളിലും മെഡിക്കൽ ക്യാമ്പുകൾ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 2 വരെയാണ് ക്യാമ്പ്.


Also Read » കേര കൈരളി വന്ദനവും സൗജന്യ തെങ്ങിൻ തൈകളുടെ വിതരണവും നടത്തി


Also Read » കടപ്ലാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ പാളയം ബ്രാഞ്ചിനുവേണ്ടി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3ന്; ഉദ്ഘാടനം സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2749 seconds.