പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം അടിസ്ഥാനരഹിതം; പ്രതിപക്ഷത്തിന്റെ പത്ത് മിനിട്ട് സമരം ഒരു നാടകം: ആന്റോ പടിഞ്ഞാറേക്കര

Avatar
M R Raju Ramapuram | 01-07-2022

791-1656699268-img-20220701-wa0092

പാലാ: നഗരസഭാ വാർഷിക പദ്ധതി രൂപികരണത്തിൽ പ്രതിപക്ഷത്തോട് വിവേചനം കാണിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. നഗരസഭയിലെ 26 വാർഡുകളിലേയും റോഡുകൾ ലഭ്യമായ തുകയനുസരിച്ച് മെയിൻ്റൻസ് ചെയ്യാനുള്ള നടപടികളാണ് നഗരസഭ അംഗീകരിച്ച പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. അത് തുല്യമായി വീതിക്കണമെന്ന വാദം മുനിസിപ്പൽ ആക്ടിന് എതിരാണ്. കാരണം വിവിധ വാർഡുകളിലെ റോഡുകളുടെ ദൈർഘ്യം വ്യത്യസ്തമാണ്. ചില വാർഡുകളിൽ പി ഡബ്ല്യു ഡി ഏറ്റെടുത്ത് നവീകരിച്ച റോഡുകൾ ധാരാളം ഉണ്ട്. ചില വാർഡുകളിൽ ബി എം & ബി സി റോഡുകളും ഉണ്ട്. ചില വാർഡുകളിൽ രണ്ട് കി. മീറ്റർ താഴെ റോഡുകളും ചില വാർഡുകളിൽ എട്ട് കി. മീറ്റർവരെയുള്ള റോഡുകളും ഉണ്ട്. അപ്പോൾ തുല്യമായി വീതിക്കണമെന്ന് ചിലർ പറയുന്നതിൻ്റെ യുക്തി എന്താണ്? എന്നാൽ പ്രതിപക്ഷ വാർഡുകളിലാണ് എം എൽ എ ഫണ്ട് സിംഹഭാഗവും നൽകിയിരിക്കുന്നത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നഗരസഭയിലെ മിക്ക റോഡുകളും രണ്ടും മൂന്നും വാർഡുകൾ അതിർത്തി പങ്കിടുന്നവയാണ്. അതു കൊണ്ട് ചിലപ്പോൾ ഒരു വാർഡിൻ്റെ പേരിലോ, വി വിവിധ വാർഡുകൾ കാണിച്ചോ ആണ് പദ്ധതിയിൽ തുക ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ഭരണപഷ കൗൺസിലർമാരും പ്രതിപക്ഷ കൗൺസിലർമാരും കാണും. ഗതാഗത സാന്ദ്രത കൂടിയ ടൗൺ പ്രദേശത്ത് കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതി വിശദമായി പഠിച്ച് മനസ്സിലാക്കാതെ വെറും പത്ത് മിനിട്ട് പ്രതിഷേധ സമരം നടത്തിയതിനെ പ്രതിപക്ഷത്തിൻ്റെ ഒരു നാടകം എന്ന നിലയിൽ മാത്രമെ കാണുന്നുള്ളുവെന്നും, പൊതുജനം ഇത് തള്ളിക്കളയുമെന്നും ചെയർമാൻ പറഞ്ഞു. എല്ലാ റോഡുകളുടേയും നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത് എന്നും ചെയർമാൻ പറഞ്ഞു.


Also Read » സമാന്തര റോഡ് അടച്ചതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്; അവധി ദിവസമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തണം: നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ; ആഘോഷങ്ങൾ നവംബർ 21 മുതൽ 25 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റോ പടിഞ്ഞാറേക്കര



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.2631 seconds.