രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണം : ജോസ് കെ മാണി എംപി

Avatar
Web Team | 01-07-2022

780-1656647570-img-20220701-wa0000

കോട്ടയം: എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണം തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അക്രമം അഴച്ചുവിട്ടു കൊണ്ടുള്ള സമരങ്ങള്‍ ഒരിക്കലും നീതികരിക്കാനാവില്ല. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍, എന്തിന്റെ പേരിലായാലും പ്രതിഷേധാര്‍ഹമാണ്. പ്രവര്‍ത്തകര്‍ ജീവനു തുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എ.കെ ജി സെന്ററിന് നേരേ ബോംബെറിഞ്ഞ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനായിരുന്നു കലാപകാരികളുടെ നീക്കമെന്ന് കരുതേണ്ടി വരും. ഇത്തരം ഹീനമായ ശ്രമങ്ങള്‍ തീര്‍ച്ചയായും നാടിന്റെ സമാധാനം കെടുത്തും. അതു തന്നെയാണ് കലാപകാരികള്‍ ആഗ്രഹിക്കുന്നതും. നാട്ടില്‍ പ്രതിഷേധിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാലത് മര്യാദയുടെ സീമകള്‍ ലംഘിച്ച് പാര്‍ട്ടി ഓഫീസിന് ബോംബെറിഞ്ഞു കൊണ്ടാകരുത്.അങ്ങനെ ചെയ്യുന്നവര്‍ ജനഹൃദയങ്ങളില്‍ നിന്നും നിഷ്‌കാസിതരാകുമെന്ന് മറക്കരുതെന്ന് ജോസ് കെ മാണി പറഞ്ഞു.


Also Read » കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ഗോവ ഗവർണറെ കണ്ടത് വിവാദമാക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ അൽപത്വം -യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി


Also Read » മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ പ്രതിമ സ്ഥാപിക്കലുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കലർത്തുന്നതായി ആക്ഷേപം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2611 seconds.