സർക്കാർ രണ്ടുതരം നീതി നടപ്പിലാക്കുന്നത് അവസാനിപ്പിക്കണം: ഉമ്മൻ ചാണ്ടി

Avatar
Web Team | 29-06-2022

767-1656517592-umman-chandy

യു ഡി എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സി പി എം, പോലീസ് അതിക്രമത്തിനെതിരെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ പ്രതിഷേധ സദസ്സ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ കേരളത്തിൽ രണ്ട് നീതിയാണ് നടപ്പിലാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു.

കേരളത്തിലെ ഭരണകക്ഷിക്ക് ഒരു നിയമവും പ്രതിപക്ഷത്തിന് മറ്റൊരു നിയമവുമാണ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ട സഖാക്കളെ പോലീസ് അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ആക്രമിച്ച് പോലീസിനെ പരിക്കേൽപ്പിച്ച് പ്രതിയെ മോചിപ്പിച്ചാൽ അതിനെ ന്യായീകരിക്കുന്നവരാണ് സി പി എം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർക്കുകയും സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് ഓഫീസുകളും യു ഡി എഫ് പ്രവർത്തകരേയും കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ സമരത്തിൽ അവിചാരിതമായി ഉണ്ടായ ചില അക്രമസംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് യു ഡി എഫിനെ പ്രതിക്കൂട്ടിൽ ആക്കുവാനുള്ള പോലീസിന്റെയും സി പി എമ്മിന്റെയും നീക്കം അവസാനിപ്പിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു ഡി എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സി പി എം, പോലീസ് അതിക്രമത്തിനെതിരെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ പ്രസംഗം നടത്തി, മുൻ മന്ത്രി കെ സി ജോസഫ്, മുൻ എം പി ജോയി എബ്രഹാം, യു ഡി എഫ് ജില്ലാ കൺവീനർ വി പി സജീന്ദ്രൻ, പി എ സലിം, ഇ ജെ ആഗസ്തി, ജോഷി ഫിലിപ്പ്, ബിൻസി സെബാസ്റ്റ്യൻ, സലിം പി മാത്യു, പി എം സലിം, റ്റി സി അരുൺ, തബി ചന്ദ്രൻ, മദൻലാൽ, കെ റ്റി ജോസഫ്, കെ സി പീറ്റർ, കുഞ്ഞ് ഇല്ലംപള്ളി, ഫിലിപ്പ് ജോസഫ്, ചാണ്ടി ഉമ്മൻ, വി ജെ ലാലി, ഫിൽസൺ മാത്യൂസ്, ജി ഗോപകുമാർ, പ്രിൻസ് ലൂക്കോസ്, ചിന്ദു കുര്യൻ ജോയി, അജിത്ത് മുതിരമല, പി എസ് രഘുറാം, മോഹൻ കെ നായർ, അനിൽകുമാർ, ജെജി പാലക്കലോടി, സാം കെ വർക്കി, അൻസാരി, ജോബി, പ്രതിഷ് പട്ടിത്താനം, വിവേക് മുരളി, യുജിൻ തോമസ്, കെ സി നായർ, സിബി ചേനപ്പാടി, പ്രസാദ് ഉരുളികുന്നം, സുധ കുര്യൻ, പി സി മാത്യു, ബാബു കെ കോര, ജോയി ചെട്ടിശേരി, റോണി കെ മാത്യു, ബേബി തൊണ്ടാംകുഴി, റ്റി സി റോയി, ജോയി സി കാപ്പൻ, ബെറ്റി ടോജോ, സാബു മാത്യു, വർക്കിച്ചൻ വയംപൊത്തനാൽ, ഷിജു പാറയിടുക്കിൽ, ജോമി ജോസഫ്, നോയൽ ലൂക്ക് , ഷോജി ഗോപി, ഡിജു സെബാസ്റ്റ്യൻ, സാബു എബ്രഹം തുടങ്ങിയവർ പ്രസംഗിച്ചു.


Also Read » ലോക മണ്ണ് ദിനം സർക്കാർ ആഘോഷമാക്കി മാറ്റുമ്പോഴും മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ഭൂമിയ്ക്ക് ചരമഗീതം തന്നെയോ?


Also Read » 25 ചട്ടികളിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന സർക്കാർ പദ്ധതിയ്ക്ക് കയർഫെഡ് ചട്ടികൾ അനുവദനീയം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2682 seconds.