പാലാ : ടൗണിനെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം കളരിയാമ്മാക്കല്‍ കടവ് പാലത്തിന് അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലം നോക്കുകുത്തിയാവുന്നു. നാട്ടുകാര്‍ പ്രതിഷേധവും സമരവുമായി രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാറപ്പള്ളിയില്‍ ചേര്‍ന്ന യോഗം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. പതിമൂന്നു വര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത പാലമാണ് പ്രയോജനമില്ലാതെ പോവുന്നത്.
പാലത്തിന്റെ ഇരു കരകളിലും, ചെത്തിമറ്റം ഭാഗത്തും കിഴപറയാര്‍ ഭാഗത്തും അപ്രോച്ച് റോഡും റോഡിനുള്ള സ്ഥലവും ഇല്ലാതെയാണ് പതിമൂന്നു വര്‍ഷം മുമ്പ് പാലം പണി പൂര്‍ത്തിയാക്കിയത്. ചെത്തിമറ്റം ഭാഗത്ത് റോഡുണ്ടെങ്കിലും പണി പൂര്‍ത്തീകരിച്ചിട്ടില്ല. കിഴപറയാര്‍ ഭാഗത്ത് റോഡിനുള്ള സ്ഥലം ഏറ്റെടുത്തിട്ടില്ല. കിഴപറയാര്‍ ഭാഗത്ത് നിന്നും പാലത്തിലേയ്ക്ക് കയറാന്‍ നാട്ടുകാര്‍ ഇരുമ്പുഗോവണി പണിത് സ്ഥാപിച്ചിട്ടുണ്ട്.
കാല്‍നടക്കാരുടെ ആശ്രയം ഈ ഗോവണിയാണ്. മതിയായ നഷ്ടപരിഹാരം നല്‍കിയാല്‍ സ്ഥലം വിട്ടു നല്‍കാമെന്ന് സ്ഥലമുടമകള്‍ ജനപ്രതിനികളെയും അധികൃതരെയും അറിയിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലം നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള നടപടികള്‍ ഇല്ലാതെ വന്നതോടെ നടപ്പാതയുടെ ഉപയോഗം മാത്രമായി പാലം മാറി. പാലത്തിനൊപ്പം ചെക്കുഡാമും നിര്‍മ്മിച്ചിരുന്നു. ഇതിനായി 5.61 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 7.5 മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലും തീര്‍ത്തിരിക്കുന്ന പാലം നിര്‍മ്മിച്ചത് ജലസേചന വകുപ്പായിരുന്നു.
കോടികള്‍ മുടക്കി പണി പൂര്‍ത്തിയാക്കിയ പാലം പ്രയോജനമില്ലാതെ കിടക്കുന്നത് മാണി സി കാപ്പന്‍ എം എല്‍ എ ഒരു വര്‍ഷം മുമ്പ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
പഞ്ചായത്തിനെ പാലാ നഗരത്തോട് അടുപ്പിക്കാനും വികസന പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനും റോഡ് പൂര്‍ത്തിയാകുന്നതോടെ സാധിക്കും.
കളരിയാന്മാക്കൽ കടവ് പാലം ഒരു വർഷത്തിനുള്ളിൽ തുറന്നുകൊടുക്കും: മാണി സി കാപ്പൻ
പാലാ : ഒൻപതു വർഷം മുമ്പ് അപ്രോച്ച് റോഡ്, തുടർ റോഡ് സൗകര്യങ്ങൾ ഇല്ലാതെ നിർമ്മിച്ച കളരിയാന്മാക്കൽ പാലം ഒരു വർഷത്തിനുള്ള പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലത്തിൻ്റെ ആവശ്യത്തിനായി സർക്കാർ അനുവദിച്ച 13.39 കോടി രൂപ ഉപയോഗിച്ചു തുടർ റോഡിനായി ആവശ്യമുള്ള സ്ഥലം അക്വയർ ചെയ്യാനും അപ്രോച്ച് റോഡ് നിർമ്മിക്കാനും വിനിയോഗിക്കും.
മന്ത്രിതലത്തിലും വകുപ്പുതലത്തിലും നടത്തിയ ചർച്ചകളെത്തുടർന്നാണിത്. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ നടപടികൾക്കു തുടക്കമാകും. കണ്ടിന്‍ജെന്‍സി ചാര്‍ജ്ജ് അടയ്ക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും എം എൽ എ വ്യക്തമാക്കി. ഇനി റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതോടെ എത്രയും വേഗം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.
Also Read » യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.