തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ വരുന്ന 5 ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ശക്തി കൂടിയ ന്യൂനമർദ്ദം വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്നു.
അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ്-കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാലും, തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴി നില നിൽക്കുന്നതിനാലുമാണ് മഴ ശക്തിപ്പെടുക.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.