മൂലമറ്റം : കേരള കോൺഗ്രസ് എം സംസ്കാര വേദി ഇടുക്കി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാ തല ഗാന്ധി ക്വിസ് മൽസരം നടത്തി.
ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ട് , സെക്രട്ടറി ടോം കണയങ്കവയൽ , പ്രോഗ്രാം കോ - ഓർഡിനേറ്റർ മെർളിൻ മാത്യു തുടങ്ങിയവർ നേത്യത്വം നൽകി.
ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മൽസരത്തിൽ വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസിലെ അലോണ ഷോണി ഒന്നാം സ്ഥാനം നേടി. മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിലെ റോസ് മേരി സണ്ണിയ്ക്കാണ് രണ്ടാം സ്ഥാനം . ഇരുവരും ഒക്ടോബർ ഒന്നിന് കോട്ടയത്തു നടക്കുന്ന സംസ്ഥാന തല മൽസരത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിക്കും. തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂളിലെ ഐറിൻ ക്ലെയർ ജോർജ് മൽസരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Also Read » കൊച്ചിയിൽ ലഹരിവേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.