രാമപുരം : ഏകദേശം ഒരു വർഷം മുമ്പ് അറ്റകുറ്റപ്പണികൾ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതാണ് ജനങ്ങൾ പ്രകോപിതരാകാൻ കാരണം. റോഡിലെ കുഴിയിൽ വാഴനട്ടാണ് ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയത്.
സ്വന്തം വാർഡിലെ റോഡുകൾ നേരാവണ്ണം അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത വ്യക്തി എങ്ങനെ പഞ്ചായത്ത് ഭരിക്കും എന്നും നാട്ടുകാർ ചോദിക്കുന്നു.
പിന്നിൽ അഴിമതി - ഒരു വർഷം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞെങ്കിൽ അതും മഴ കുറവുള്ള ഈ സമയത്ത്, അതിനു പിന്നിൽ വ്യക്തമായ അഴിമതി ഉണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു. യുഡിഎഫിൽ നിന്ന് ഇടതുപക്ഷത്തേക്ക് കൂറുമാറി സ്ഥാനമാനങ്ങൾ നിലനിർത്തിയ നേതാക്കൾക്ക് ധനസമ്പാദനത്തിൽ മാത്രമാണ് ശ്രദ്ധ എന്നും നാട്ടുകാർ ആരോപിക്കുന്നു . പഞ്ചായത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്ക് പിന്നിലും വ്യക്തമായ അഴിമതിയുണ്ടന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട് . അധികാരത്തിന്റെ തണലിൽ ധന സമ്പാദനം നടത്തി മുന്നോട്ടുപോകുന്ന വ്യക്തികൾ സ്വന്തം വാർഡ് കാരെ പോലും വെറുതെ വിടുന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഈ റോഡിൻറെ സൈഡിലുള്ള കൈവഴി തോടിന്റെ സംരക്ഷണഭിത്തിയും തകർന്ന നിലയിലാണ്. സ്കൂൾ കുട്ടികളും പ്രായമായ കാരണവന്മാരും ധാരാളം ഇരുചക്ര നാലു ചക്ര വാഹനങ്ങളും പോകുന്ന ഈ വഴിയിൽ അപകടങ്ങളും നിത്യസംഭവം ആയിരിക്കുകയാണ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.