പെരുമ്പാവൂർ : പെരുമ്പാവൂരില്‍ യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്ക അന്ന ബിനു ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് ആയിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയെ ആക്രമിച്ച ഇരിങ്ങോല്‍ സ്വദേശിയായ പ്രതി ബേസില്‍ ആക്രമണ ദിവസം തന്നെ ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും ആക്രമിച്ച ബേസില്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇരിങ്ങോലയിലെ വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്.
സംഭവ ദിവസം ആയുധവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബേസില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അല്‍ക്കയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ മുറിവേറ്റിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ മുത്തശ്ശനും മുത്തശ്ശിയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു ബേസില്‍. അല്‍ക്ക കോലഞ്ചേരിയില്‍ നഴ്‌സിംഗ് പഠിക്കുകയായിരുന്നു. ഇരുവരും മുന്‍പ് പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായിരുന്നു ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
Also Read » പെരുമ്പാവൂരിൽ പഴയ കെട്ടിടത്തിന്റെ അടച്ചിട്ട മുറിക്കുള്ളിൽ ജീർണ്ണിച്ച മൃതശരീരം കണ്ടെത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.