മലപ്പുറം : എടവണ്ണയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണിമൂളി സ്വദേശി യൂനുസ് ആണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുമ്പോഴാണ് ദാരുണ അപകടം ഉണ്ടായത്. ഓട്ടോയുടെ അടിയില്‍ പെട്ട യൂനുസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതേ സ്ഥലത്ത് മുന്‍പും അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഇവിടുത്തെ പ്രശ്‌നം നേരത്തെയും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ചെറിയ മഴ പെയ്യുമ്പോള്‍ പോലും വെളളക്കെട്ട് ഉണ്ടാകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഈ പ്രശ്‌നത്തിന് ഇനിയും പരിഹാരം കാണാതിരിക്കാന്‍ കഴിയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊയിലാണ്ടി നിലമ്പൂര്‍ സംസ്ഥാന പാത ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
Also Read » അടിപിടിക്കിടെ ഓട്ടോ കത്തിക്കുമെന്ന് ഭീഷണി, ശേഷം ഓട്ടോ മാറി കത്തിച്ചു; സംഭവം ആലപ്പുഴയിൽ
Also Read » കളരിയാമ്മാക്കൽ പാലം നോക്കുകുത്തി; സമരവുമായി നാട്ടുകാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.