പാലാ: സുദീർഘമായ പ്രവാസത്തിനുശേഷം തിരിച്ചെത്തുന്ന മലയാളികൾക്ക് വേണ്ട പരിഗണനയും സംരക്ഷണവും ഒരുക്കുവാൻ മലയാളി സമൂഹം ബാധ്യസ്ഥരാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ മാണി എംപി.
പ്രവാസി കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും പാലായിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക ശ്രോതസ്സായി പ്രവാസികൾ മാറുന്ന ഒരു കാലഘട്ടമാണ് ഉടലെടുത്തിരിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ് ശ്രീ ജോണി എബ്രഹാം ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ശ്രീ തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്‌റ്റീഫൻ ജോർജ് എക്സ് എംഎൽഎ, ശ്രി സണ്ണി തെക്കേടം, അഡ്വ ജോസ് ടോം, പാർട്ടി ജില്ലാ പ്രസിഡൻറ് പ്രൊഫ ലോപ്പസ് മാത്യു, നിർമലാ ജിമ്മി, ഡോ സിന്ധുമോൾ ജേക്കബ്, പി എം മാത്യു, സാജൻ തൊടുക, പ്രവാസി കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി തങ്കച്ചൻ പൊന്മാങ്കൽ, ജില്ലാ സെക്രട്ടറി ശ്രീ ജോർജ് ജെ കാഞ്ഞമല, ജില്ലാ ട്രഷറർ ഡോ ബ്ലസൻ എസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Also Read » അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളുമാണ്: ജോസ് കെ മാണി എം പി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.