ദില്ലി : ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സെപ്റ്റംബർ 14 വരെയായിരുന്നു മുൻപ് ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്നത്. സമയപരിധി ഇപ്പോൾ മൂന്ന് മാസത്തേക്ക് നീട്ടിയിരിക്കുകയാണ് യുഐഡിഎഐ, ഉപയോക്താക്കൾക്ക് ആധാർ പുതക്കാനുള്ള അവസരം 2023 ഡിസംബർ 14 വരെ ലഭിക്കും.
ആധാർ ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കണം.10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നു. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്.
പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സൗജന്യമായി ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം:ഇപ്പോൾ, ഡിസംബർ 14 വരെ, ഈ അപ്‌ഡേറ്റുകളെല്ലാം യുഐഡിഎഐ വെബ്‌സൈറ്റിൽ സൗജന്യമായി ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ പോലുള്ള ഒരു കോമൺ സർവീസസ് സെന്റർ (സിഎസ്‌സി) സന്ദർശിക്കാനും കഴിയും, എന്നാൽ അതിന് ഫീസ് നൽകേണ്ടതുണ്ട്.
നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും വെബ്‌സൈറ്റിൽ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനും ഈസിയായ ഈ ഘട്ടങ്ങൾ പാലിക്കാം:
ഇത് പൂർത്തിയായ ശേഷം, നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പറിൽ നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും. നിങ്ങളുടെ ആധാറിലെ മറ്റ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇതേ രീതിയിൽ ചെയ്യാവുന്നതാണ്.
Also Read » ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.