ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്

Avatar
M R Raju Ramapuram | 03-09-2023

3185-1693708945-img-20230903-081141

തിരുവനന്തപുരം: ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്നും, ആദ്യം കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണമെന്നും അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ആരോഗ്യ മന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് ഇങ്ങനെ:
ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈയൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി ഇടപെട്ടതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ആവശ്യമാണ്. ഈ രേഖകള്‍ എത്തിക്കാനുള്ള സാവകാശമാണ് നല്‍കുന്നത്.


Also Read » റേഷൻ വിതരണം മുടങ്ങിയാൽ കർശന നടപടി; റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി


Also Read » സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.64 MB / ⏱️ 0.0244 seconds.