കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഇടവക കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം "ആവണി 2023" കാവുംകണ്ടം പാരീഷ് ഹാളിൽ നടന്നു. വികാരി ഫാ. സ്കറിയ വേകത്താനം ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പ്രായ വിഭാഗങ്ങളിലായി കലാ-കായിക മത്സരങ്ങൾ നടത്തി.
മിഠായി പെറുക്ക്, തവളച്ചാട്ടം, തിരി കത്തിച്ചോട്ടം, നാരങ്ങ സ്പൂൺ ഓട്ടം, മലയാളി മങ്ക, മലയാളി ശ്രീമാൻ, ഓണപ്പാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങളും നടത്തി. അത്തപ്പൂക്കള മത്സരം, സ്ത്രീ-പുരുഷന്മാരുടെ ആവേശം നിറഞ്ഞ വടംവലി മത്സരം എന്നിവയും നടന്നു. പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പാലസ്തീനാ ഗ്രൂപ്പ്, കഫർണാം ഗ്രൂപ്പ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്ത്രീകളുടെ ആവേശം നിറഞ്ഞ വടംവലി മത്സരത്തിലും പാലസ്തീന ടീം, കഫർണാം ടീം യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
തുടർന്ന് സമ്മാനക്കൂപ്പൺ നറക്കെടുപ്പും, ഓണപ്പായസ വിതരണവും നടന്നു. മത്സര വിജയികൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ജോജോ പടിഞ്ഞാറയിൽ, ഡെന്നി കൂനാനിക്കൽ, ബിൻസി ഞള്ളായിൽ, ജീന ഷാജി താന്നിക്കൽ, ജോയൽ അമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » "ഓണാഘോഷം" നഗരസഭ ആഘോഷത്തിമർപ്പിൽ; കലാപരിപാടികളും ഓണസദ്യയും
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.