കടുത്തുരുത്തി : സംസ്ഥാനത്ത് വൈദ്യുതി ചാർജ് നിരക്ക് അടിക്കടി വർദ്ധിപ്പിക്കുന്നത് പകൽക്കൊള്ളയെന്ന് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി പറഞ്ഞു. കഴിഞ്ഞ വർഷം 40 പൈസാ നിരക്ക് കൂട്ടിയതിലൂടെ കെഎസ്ഇബിക്ക് അധിക വരുമാനമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോൾ അധിക സെസ് പിരിച്ച് പൊതുജനങ്ങളെ പിഴിഞ്ഞ് ലാഭം ഉണ്ടാക്കാനുള്ള ഗൂഡ നീക്കം വൈദ്യുതി ഉപഭോക്താക്കളോട് കാണിക്കുന്നത് കൊടും വഞ്ചനയാണ്.
തലപ്പത്തിരിക്കുന്നവർ സാധാരണ ജനങ്ങളിലേക്ക് നിർബന്ധിത നിയമം അടിച്ചേൽപ്പിച്ച് കർശനമായും പിടിച്ചുപറിച്ചെടുക്കുന്ന നയം അവസാനിപ്പിക്കണം. ഇലക്ട്രിസിറ്റി ബോർഡിന്റെ സ്വതന്ത്ര അധികാരം സർക്കാർ ഏറ്റെടുക്കണം. ജനത്തിനുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും സലിൻ കൊല്ലംകുഴി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം രൂക്ഷമായ സമരമാർഗ്ഗവുമായി സമിതി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Also Read » സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; നിരക്കുയർത്തുക യൂണിറ്റിന് 20 പൈസ മുതൽ, പ്രഖ്യാപനം അടുത്ത ആഴ്ച
Also Read » സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.