സജി മഞ്ഞക്കടബൻ തല മറന്ന് എണ്ണ തേക്കുന്നു : പാലായുടെ വികസനത്തിനും മാണി സാറിൻ്റെ പദ്ധതികൾക്കും തടസ്സം സൃഷ്ടിച്ചത് കോൺഗ്രസ് പാലായുടെ വികസനത്തിൽ ഒരു കോൺഗ്രസ് നേതാവിൻ്റെയും കൈ ഒപ്പില്ല. അങ്ങനെ ഒരു ഗതികേട് പാലായ്ക്ക് ഉണ്ടായിട്ടുമില്ല; യൂത്ത്ഫ്രണ്ട് (എം)

Avatar
Web Team | 24-08-2023

3147-1692861481-img-20230824-wa0029

പാലാ. 1967 മുതൽ പാലായിൽ അടിസ്ഥാന സൗകര്യ രംഗത്ത് നമ്പർ വൺ ആക്കി മാറ്റി മറ്റേതൊരു മണ്ഡലത്തിലുള്ളതിനേക്കാളും വികസന മുന്നേറ്റം കോൺഗ്രസ് വകുപ്പുകളുടെ എതിർപ്പിനെ വെല്ലുവിളിച്ച് നടപ്പാക്കിയ കെ.എം.മാണിയെ ചാനൽ ചർച്ചയിൽ പരിഹസിച്ച സജി മഞ്ഞകടമ്പൻ്റെ പ്രസ്താവന ഗുരു നിന്ദയും തല മറന്നുള്ള എണ്ണ തേക്കലുമാണെന്ന് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മാണി സാറിൻ്റെ ബജറ്റുകളെയും വിഭാവനം ചെയ്ത ജന ക്ഷേമപദ്ധതികളേയും എക്കാലത്തും എതിർത്തത് കോൺഗ്രസായിരുന്നു.
മീനച്ചിൽ റിവർ വാലി പദ്ധതിക്കും പുലിയന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളജിനും, പാലാ ലോ കോളജിനും, ഇൻഡോർ സ്റ്റേഡിയത്തിനും ബൈപാസിനും എല്ലാം തുരങ്കം വച്ചതും ധന കാര്യവകുപ്പ് മാറ്റിയതും പട്ടയ വിതരണം ഇല്ലാതാക്കിയതും മതികെട്ടാൻ വിഷയം സൃഷ്ടിച്ചതും രാഷ്ട്രീയ മുന്നേറ്റം തടഞ്ഞതും എല്ലാം കോൺഗ്രസായിരുന്നു എന്നുള്ളത് ഒരു കേരള കോൺഗ്രസ് കാരനും ഒരിക്കലും മറക്കില്ലെന്ന് സജി മഞ്ഞക്കടമ്പൻ ഓർക്കണം' .

പാർട്ടി പിളർപ്പുകൾക്ക് പിന്തുണ നൽകി
അവസാനം ബാർകേസ് ഫാബ്രിക്കേററ് ചെയ്ത് കള്ള കേസ് ചമച്ച് കേസിൽ കുടുക്കി രാജി എഴുതി വാങ്ങിച്ചത് കോൺഗ്രസ് മുഖ്യമന്ത്രിയാണെന്നതും സജി മഞ്ഞക്കടമ്പൻ മറക്കരുതെന്ന് യൂത്ത്ഫ്രണ്ട് (എം) പറഞ്ഞു.
പാലായിൽ നിന്നുള്ളവർ വർഷങ്ങളോളം കേന്ദ്ര മന്ത്രിമാരായിട്ടും ഭരണഘടനാ പദവികൾ വഹിച്ചിട്ടും ഒരു കുട്ടമണ്ണിൻ്റെ പണി ചെയ്യാതെ സുഖജീവിതം മാത്രം നയിച്ച നേതാക്കളാണ് പാലായിൽ വികസനം നടപ്പാക്കിയതെന്നുള്ള സജിയുടെ പുതിയ വാദം നവീന പാലായോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വികസനം എന്നെന്ന് കാണാച്ചു കൊടുക്കുവാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഉൾപ്പെടെ പാലായിൽ കൊണ്ടുവന്ന് കാണിച്ചു കൊടുത്ത നേതാവാണ് കെ.എം.മാണി. കേന്ദ്രവും സംസ്ഥാനങ്ങളും വർഷങ്ങളോളം ഭരിച്ചിട്ടും പുതുപ്പള്ളി ഉൾപ്പെടെ മിക്ക കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളും അവികസിത മേഖലയാണ് ഇന്നും. അവിടെ എല്ലാം ഓഫീസുകളും വെള്ളപൊക്ക / വരൾച്ചാ ദുരിതാശ്വാസ പദ്ധതികളിലൂടെ ഗ്രാമീണ റോഡുകളും നടപ്പാക്കി നൽകിയത് കെ.എം.മാണിയും കേരള കോൺഗ്രസുമാണ്.പുതുപ്പള്ളി മണ്ഡലത്തിലെ മിക്ക വികസന പദ്ധതികളും നടപ്പാക്കിയത് കെ.എം.മാണിയും എം.പി ആയിരുന്ന ജോസ്.കെ.മാണിയുമാണ്.
യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ്കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു.


Also Read » വാർഡ് തലം മുതൽ നിയോജകമണ്ഡലം വരെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലേയ്ക്ക് യൂത്ത് ഫ്രണ്ട് (എം)


Also Read » ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും.  ജോസ് കെ മാണി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.68 MB / ⏱️ 0.0308 seconds.