രാമപുരം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: പരാജയം ഉറപ്പാക്കിയ യുഡിഎഫ് വ്യാജപ്രചരണങ്ങൾ നടത്തുന്നതായി എൽഡിഎഫ്

Avatar
M R Raju Ramapuram | 23-08-2023

3146-1692846795-img-20230824-081147

പാലാ : രാമപുരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും നിലവിലെ മെമ്പറുംകൂടി കാലങ്ങളായി നടത്തിയ അഴിമതിയാണ് കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയതുകൊണ്ട് പുറത്തായിരിക്കുന്നതെന്നും, പരാജയം ഉറപ്പാക്കിയ യുഡിഎഫ് വ്യാജപ്രചരണങ്ങൾ നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും രാമപുരത്തെ എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നവർക്ക് ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനും മെമ്പർ ആകുവാനും പാടില്ല എന്നുള്ള സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നാമനിർദ്ദേശപത്രിക തള്ളിയത്. ഇതിൽ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിട്ടില്ല. കഴിഞ്ഞ 20 വർഷക്കാലമായി നാമനിർദ്ദേശക പത്രിക തള്ളിയ നിലവിലെ മെമ്പർ മത്തച്ചൻ പുതിയിടത്തുചാലിൽ ബാങ്കിന്റെ കെട്ടിടത്തിൽ ബിസിനസ് നടത്തുകയാണ്. പ്രസിഡണ്ടിന്റെ വിശ്വസ്തനായ ഇദ്ദേഹത്തിന് വർഷങ്ങളായി വാടക കൂട്ടിയിരുന്നില്ല.

വീഡിയോ കാണാം ...👇

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


വാടക ഇനത്തിൽ ബാങ്കിൽ നൽകുവാനുള്ള പണം പത്തും പതിനാലും മാസങ്ങൾ കുടിശ്ശിയായി കഴിയുമ്പോഴാണ് ബാങ്കിൽ അടയ്ക്കാറുള്ളു. നോമിനേഷനോടനുബന്ധിച്ച് 43000 രൂപയാണ് കുടിശ്ശിക ഇനത്തിൽ ഇദ്ദേഹം ബാങ്കിൽ അടച്ചിരിക്കുന്നത്. പാവപ്പെട്ട ബാങ്കിന്റെ ഓഹരി ഉടമകൾ 25,000 രൂപ ബാങ്കിൽ കുടിശ്ശിഖ ആകുമ്പോൾ അവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പണം ഈടാക്കുന്ന പ്രസിഡന്റിന് ഇതിൽ പരാതിയേ ഇല്ല. നിയമവിരുദ്ധമായി ബാങ്ക് ഭരണസമിതി അംഗമായിരുന്ന് ബാങ്കിൽ നിന്ന് വാങ്ങിയ ഓണറേറിയവും മറ്റാനുകൂല്യങ്ങളും ഇദ്ദേഹത്തെക്കൊണ്ട് തിരിച്ചു ബാങ്കിൽ അടപ്പിക്കേണ്ടതാണ്.

ഇതിനെല്ലാം ബാങ്ക് പ്രസിഡന്റ് ഒത്താശ ചെയ്തു കൊടുക്കുകയാണ്. സ്ഥാനാർത്ഥിയുടെ നോമിനേഷൻ പേപ്പർ പൂരിപ്പിക്കുമ്പോൾ പിന്തുണയ്ക്കുന്നയാൾ ബാങ്കിലെ എ ക്ലാസ് അംഗം ആയിരിക്കണമെന്ന് സഹകരണ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. അതുപോലും അറിയാതെ നോമിനേഷൻ പൂരിപ്പിച്ച് തള്ളിയതിന്റെ ജാള്യത മറയ്ക്കുവാനാണ് ഇത് ചെറിയ തെറ്റെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. സഹകരണ നിയമത്തിന് വിധേയമായാണ് പത്രിക തള്ളിയിരിക്കുന്നത്.

സഹകരണ ജനാധിപത്യ മുന്നണിയുടെ നിക്ഷേപ വിഭാഗത്തിൽ മത്സരിക്കുന്ന ബൈജു ജോൺ പുതിയിടത്തുചാലിയുടെ നാമനിർദ്ദേശ പത്രികയിൽ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് നിയമ വിരുദ്ധമായ കാര്യമാണ്. സഹകരണ നിയമത്തിന് വിരുദ്ധമായി നിയമാവലിയിൽ ഇലക്ഷൻ നോട്ടിഫിക്കേഷൻ സമയത്ത് ഡെപ്പോസിറ്റ് വേണമെന്ന് ബാങ്ക് നിയമാവലിയിൽ മാറ്റം വരുത്തി അംഗീകാരം നേടിയെന്ന് പ്രസിഡന്റ് ആക്ഷേപം ഉന്നയിച്ചത് എങ്കിൽ നോമിനേഷൻ സമയത്ത് ഡെപ്പോസിറ്റ് ചെയ്താൽ മതിയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് രേഖാമൂലം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബാങ്കിന്റെ നിയമാവലി പുതുക്കി ജോയിന്റ് രജിസ്ട്രാർ അംഗീകരിച്ച ഉത്തരവ് ആവശ്യപ്പെട്ടപ്പോൾ ബാങ്ക് ഹാജരാക്കിയതുമില്ല. കഴിഞ്ഞ കാലങ്ങളിൽ പ്രസിഡന്റും കൂട്ടാളികളും ബാങ്കിൽ നടത്തിയ അഴിമതി പുറത്തുവരും എന്ന ഭയം മൂലമാണ് വ്യാജ പ്രചരണങ്ങളുമായി ഇപ്പോൾ കടന്നു വന്നിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, വി ജി വിജയകുമാർ, പി എ മുരളി, എം റ്റി ജാന്റീഷ്, എം ആർ രാജു എന്നിവർ പങ്കെടുത്തു.


Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്


Also Read » സഹകരണ നിയമ ഭേദഗതി പാസ്സായി; ഇനി പതിറ്റാണ്ടുകൾ സഹകരണ സംഘം ഭാരവാഹിയാകാനാവില്ല: തടയിട്ട് സർക്കാർComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / ⏱️ 0.0356 seconds.