കാവുംകണ്ടം: ഡി സി എം എസ് കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് സൺഡേ ആചരിച്ചു. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണവും അവകാശാനുകൂല്യങ്ങളും നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലൈജു ജോസഫ് താന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഫാ. സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. ദളിത് സിക്ക് മതക്കാർക്കും, ദളിത് ബുദ്ധമതക്കാർക്കും നൽകുന്ന അവകാശാനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്ക് നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന്റെ നഗ്നമായ ലംഘനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ചുപോരുന്നത്.
ദളിത് കത്തോലിക്കാ സഹോദരങ്ങളുടെ ദുസ്ഥിതിക്ക് അറുതി വരുത്താൻ സംവരണാനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കണമെന്ന് ഫാ. സ്കറിയ വേകത്താനം അധികാരികളോട് ആവശ്യപ്പെട്ടു. ബിനോയി ചാലിൽ, പീയൂസ് കുര്യനാട്ടുവയലിൽ, റ്റിന്റു പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഫാ. സ്കറിയ വേകത്താനം പതാക ഉയർത്തി. സണ്ണി പുളിക്കൽ, ബിന്ദു ശ്രീനി കൊണ്ടൂർ, ബീനാ ബെന്നി കുന്നേൽ, ഷീബ കുര്യനാട്ടുവയലിൽ, ബീന കടയിൽ പുത്തൻവീട്, മോളി സണ്ണി പുളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.