വളഞ്ഞ വഴിയിലൂടെ രാമപുരം സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ എൽ ഡി എഫ് നീക്കം ജോസഫ് വാഴയ്ക്കൻ

Avatar
Web Team | 22-08-2023

3142-1692708032-ramapuram-pressmeet

രാമപുരം - ലാഭകരമായി പ്രവർത്തിക്കുന്ന രാമപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാൻ സി.പി.എം ഭരണത്തിന്റെ പിൻബലത്തിൽ ജോസ് കെ മാണി വിഭാഗം ശ്രമങ്ങൾ നടത്തി വരികയാണെന്ന് എ.ഐ.സി.സി മെമ്പർ ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ അന്ന് യുഡിഎഫിൽ ആയിരുന്ന ഇപ്പോൾ എൽഡിഎഫ് പാനൽ നയിക്കുന്ന ബൈജു ജോണിന്റെ നേതൃ ത്വത്തിൽ സിപിഎമ്മിനെ കൂട്ടുപിടിച്ച് രാമപുരം ബാങ്കിൽ അഡ്മിനിസ്ട്രേറ്റ് ഭരണം ഏർപ്പെടുത്തി നിയമ വിരുദ്ധമായി വോട്ടുകൾ ചേർക്കുകയും ചെയ്തിട്ടുള്ളതായും യുഡിഎഫ് ആരോപിച്ചു.

അന്ന് അനധികൃതമായി ചേർത്ത വോട്ടുകൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 276 വോട്ടുകൾ കോടതി തടഞ്ഞിട്ടുണ്ട്. 103 യുഡിഎഫ് വോട്ടുകൾ തളളിക്കളഞ്ഞത് ഇന്ന് കോടതിയുടെ മുമ്പിൽ വരികയാണെന്നും നേതാക്കൾ വ്യക്തമാക്കി.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


നിലവിൽ ബാങ്ക് ഭരണസമിതിയിലെ അംഗമായിരിക്കുന്ന ഇത്തവണയും യുഡിഎഫ് പാനലിലെ സ്ഥാനാർത്ഥിയുമായ മത്തച്ചൻ പുതിയിടത്തുചാലിന്റെ നോമിനേഷൻ ഭരണ സ്വാധീനത്തിന്റെ മറവിൽ തളളിക്കളയുകയും യുഡിഎഫ് പാനലിലെ വനിത സ്ഥാനാർത്ഥിയായിരുന്ന ബീന വിജയൻ ഉപജീവനത്തിനായി ബാങ്ക് കെട്ടിടത്തിന്റെ സ്റ്റെപ്പിന്റെ അടിയിൽ തയ്യൽ ജോലി നടത്തുന്നതിന്റെ പേരിൽ ബാങ്കുമായി സാമ്പത്തിക ഇടപാട് ഉണ്ട് എന്ന് ആരോപിച്ചുകൊണ്ടുമാണ് നോമിനേഷൻ തളളിക്ക ളഞ്ഞത്. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നടത്തുന്ന ഗൂഢ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ കരുതിയിരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ബാങ്കിന്റെ ബൈലോയും സർക്കാരിന്റെ ഉത്തരവും അനുസരിച്ച് ഇലക്ഷൻ പ്രഖ്യാപിക്കുന്ന സമയത്ത് നിക്ഷേപ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് ബാങ്കിൽ നിക്ഷേപം ഉണ്ടായിരിക്കണം എന്നതാണ് നിയമം.എന്നാൽ നിക്ഷേപ മണ്ഡലത്തിൽ മത്സരിക്കുന്ന ബൈജു ജോൺ ബാങ്ക് ഇലക്ഷണൻ പ്രഖ്യാപിച്ച ശേഷം നോമിനേഷന് രണ്ടു ദിവസം മുമ്പ് 17/08/2023 ൽ ആണ് ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ഇത് നിയമവി രുദ്ധമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടിയിട്ടും നോമിനേഷൻ സ്വീകരിക്കുകയും ചെയ്തു. എൽ.ഡി.എഫ് ഭരണത്തിന്റെ പിൻബലത്തിൽ രാമപുരം ബാങ്ക് ഭരണം പിടിച്ചെടുക്കാൻ സി.പി.എം സംഘടന നേതാവായ ജയൻ എന്ന ജീവനക്കാരനെ റിട്ടേണിങ്ങ് ഓഫീസറായി നിയമിച്ചത് രാഷ്ട്രീയ ഗൂഢനീക്കമാണെന്നും നേതാക്കൾ ആരോപിച്ചു.

സി.പി.എമ്മിന്റെയും ജോസ് കെ മാണി വിഭാഗത്തിന്റെയും സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പാനലിന് എൽ.ഡി.എഫ് എന്ന് പേരിടാത്തിന്റെ കാരണം സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെയുളള ജനരോഷം ഭയപ്പെട്ടാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.ഭരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരെയും ഗുണ്ടകളെയും ഉപയോഗിച്ച് രാമപുരം ബാങ്ക് പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം രാമപുരത്തെ സഹകാരികൾ പരാജയപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു. അഡ്വ. ബിജു പുന്നത്താനം, മോളി പീ റ്റർ, സി റ്റി രാജൻ, വി എ ജോസ്, തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പി ജെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്


Also Read » സഹകരണ നിയമ ഭേദഗതി പാസ്സായി; ഇനി പതിറ്റാണ്ടുകൾ സഹകരണ സംഘം ഭാരവാഹിയാകാനാവില്ല: തടയിട്ട് സർക്കാർComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / ⏱️ 0.0303 seconds.