സന്മനസ് കൂട്ടായ്മ സ്നേഹതുരുത്തും കരുണയുടെ കടലും: ജോസ് കെ മാണി എം പി; പാലാ സന്മനസ് കൂട്ടായ്മ പരിശുദ്ധ പീയൂസ് 10-ാം മാർപ്പാപ്പയുടെ തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൈകയിൽ യോഗം സംഘടിപ്പിച്ചു

Avatar
M R Raju Ramapuram | 22-08-2023

3140-1692685132-img-20230821-wa0147

പാലാ സന്മനസ് കൂട്ടായ്മ പരിശുദ്ധ പീയൂസ് 10-ാം മാർപ്പാപ്പയുടെ തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൈകയിൽ സംഘടിപ്പിച്ച യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്നു.

പൈക : കഴിഞ്ഞ പതിനാറ് വർഷക്കാലമായി പാലാ കേന്ദ്രമായി കരയുന്നവർ, വിശക്കുന്നവർ, വേദനിക്കുന്നവർ, നിരാലംബർ എന്നിവരുടെ ഉന്നമനത്തിനും ആശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന സന്മനസ് കൂട്ടായ്മ സ്നേഹത്തിന്റെ തുരുത്തും കരുണയുടെ കടലുമായി പ്രശോഭിക്കുന്നു എന്ന് ജോസ് കെ മാണി എം പി പറഞ്ഞു. പരിശുദ്ധ പീയൂസ് 10-ാം മാർപാപ്പയുടെ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി സന്മനസ് കൂട്ടായ്മ പൈകയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


യോഗത്തിൽ സന്മനസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ സംഘാടകൻ കൂടിയായ സന്മനസ്സ് ജോർജിനെ അദ്ദേഹം അഭിനന്ദിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സിനി ജോയ്, സന്മനസ്സ് ഉപദേഷ്ടാവ് ബിജോയി മണർകാട്ട്, ജയ്സൺമാന്തോട്ടം, രാജു പെരിയകലത്തിൽ എന്നിവർ പ്രസംഗിച്ചു.

കൊച്ചിടപ്പാടി സ്നേഹരാം പൈകടാസ് ആതുര ശുശ്രൂഷ ഭവനിൽനിന്നും ജർമ്മനിയിൽ ബെർലിൻ -2023 വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ അലീന ആന്റണിയേയും നായനാ രമേശിനേയും ചടങ്ങിൽ ജോസ് കെ മാണി പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് തെരുവിന്റെ മക്കൾക്കും വിശക്കുന്നവർക്കും ഓണസദ്യ, പായസവിതരണം, വസ്ത്ര വിതരണം, അരിവിതരണം എന്നിവയും നടത്തി.


Also Read » യുഡിഎഫ് ഏകോപനസമിതി യോഗം 13ന്


Also Read » ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും.  ജോസ് കെ മാണി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.66 MB / ⏱️ 0.0055 seconds.