ഭൂപതിവ് നിയമഭേദഗതി അവതരിപ്പിച്ച ശേഷം നിയമസഭയുടെ സന്ദർശക ഗ്യാലറിയിൽ എത്തിയ മന്ത്രിമാരായ കെ രാജൻ ,റോഷി അഗസ്റ്റിൻ എന്നിവരെ കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു
തൊടുപുഴ:1964 ലെയും 1993ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബില്‍ അവതരിപ്പിച്ച എൽഡിഎഫ് സർക്കാരിനെ കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ബിൽ കൊണ്ടുവരാന്‍ പരിശ്രമിച്ച മന്ത്രി റോഷി അഗസ്റ്റിൻ,കെ രാജൻ മുൻ മന്ത്രി എംഎം മണിഎന്നിവരുടെ ഇച്ഛാശക്തിയും കർഷക ജനതയോടുള്ള പ്രതിബദ്ധതയും ഏറെ അഭിമാനത്തോടെയാണ് കർഷക യൂണിയൻ കാണുന്നത് ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ ശാശ്വതമായി അകറ്റാന്‍ സാധിച്ചത് ചരിത്രപരമായ തീരുമാനമാണ്.
ഇടുക്കി ജില്ല രൂപീകരിച്ച നാള്‍ മുതലുള്ള ഭൂപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണെന്നും കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പറഞ്ഞു. നിയമസഭയിൽ ഭൂപതിവ് നിയമഭേദഗതി അവതരിപ്പിച്ച റവന്യൂ മന്ത്രി കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവരെ സന്ദർശിച്ച് റെജി കുന്നംകോട്ട് അഭിനന്ദനങ്ങൾ നേർന്നു
Also Read » സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാകും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.