വെള്ളൂർ: ശാന്തമായാണ് മുവാറ്റുപുഴയാർ ഒഴുകുന്നത്. പക്ഷേ ശ്രദ്ധ ഒന്ന് തെറ്റിയാൽ ആറ്റിലെ കയങ്ങളിൽ വീണ് മരണം സംഭവിക്കാം. ഇവിടെ കടവുകളിൽ കുളിക്കാൻ എത്തുന്നവരാണ് കൂടുതലായും ഒഴുക്കിൽപ്പെട്ട് കയങ്ങളിലേക്ക് മുങ്ങി പോകുന്നത്. പുഴയിലെ മണൽ വാരൽമൂലം രൂപപ്പെട്ട കയങ്ങൾ, അടി ഒഴുക്ക്, ചുഴി, അടിത്തട്ടിലെ ചെളി തുടങ്ങിയവയാണ് അപകടത്തിന് ഇടയാക്കുന്നത്.
ഇന്ന് പകൽ 11 മണിയോടുകൂടി അവധി ആഘോഷിക്കുവാൻ വിദേശത്തുനിന്നും നാട്ടിൽ എത്തിയ സംഘം കുളിക്കാനായി പുഴക്കടവിൽ എത്തിയതായിരുന്നു. പക്ഷേ ഇവരിൽ ആറു പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപുഴയാറിൽ ആയിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. ഇതിൽ ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി കോട്ടയം മെഡിക്കൽ കേളേജ് മോർച്ചറിയിലേക്ക് മാറ്റി.
അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.
Also Read » കോഴിക്കോട് പുതുപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.