രാമപുരം: രാമപുരം പ്രദേശത്തെ ആദ്യ ഗേൾസ് ഹൈസ്കൂൾ ആയ രാമപുരം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ തന്നെ മികവിന്റെ കേന്ദ്രമായി പ്രശോഭിക്കുന്ന സ്കൂളിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അഖില കേരള ക്വിസ് മത്സരം, പൂർവ്വ അധ്യാപക-വിദ്യാർത്ഥിനി സമ്മേളനം, സിമ്പോസിയം, പ്രതിഭാസംഗമം, സുവനീർ പ്രകാശനം എന്നിങ്ങനെ വിവിധ കർമ്മ പദ്ധതികൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു. കൂടാതെ ഒരു നിർദ്ധന കുടുംബത്തിന് ജൂബിലിയോടനുബന്ധിച്ച് "സ്നേഹവീടും" നിർമ്മിച്ച് നൽകും.
പരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്തംഗം പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു ജോൺ പുതിയിടത്തുചാലിൽ, സ്മിത അലക്സ് തെങ്ങുംപള്ളിക്കുന്നേൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ്, വൈസ് പ്രസിഡണ്ട് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, വാർഡ് മെമ്പർ ലിസമ്മ മത്തച്ചൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോഷി ജോസഫ് കുമ്പളത്ത്, ആൽബിൻ ടോമി ഇടമനശ്ശേരിൽ, കവിത മനോജ്, സുശീലകുമാരി, സിഎംസി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ബിജി, സിസ്റ്റർ ആനി സിറിയക്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ അഡ്വ. ബിജു പുന്നത്താനം, എം റ്റി ജാന്റിഷ്, അഡ്വ. പയസ് രാമപുരം, എം പി കൃഷ്ണൻ നായർ, എം ആർ രാജു, വിശ്വൻ മംഗളം, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ റോസ്, പിടിഎ പ്രസിഡണ്ട് ബെന്നി കുളക്കാട്ടോലിൽ, പിടിഎ വൈസ് പ്രസിഡണ്ട് ദേവസ്യ എ ജെ, എംപിടിഎ പ്രസിഡന്റ് ജിൻസി റെജി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » ഗണേശ ചതുർഥി ആഘോഷം; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.